ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ ബദരീനാഥ് ദേശീയപാതയില്‍ ഗതാഗതം പൂർണമായി സ്തംഭിച്ചു. മണ്ണിടിച്ചിലില്‍ ജോഷിമഠ്-മാർവാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാത, ജോഷിമഠ്-മാർവാരി റോഡ് ഒലിച്ചുപോയതോടെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി ഉടലെടുത്തത്.
റോഡിനുണ്ടായ കേടുപാടുകള്‍ കാരണം, ഈ പാതയിലെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞുണ്ടായ വൻ പ്രളയത്തെത്തുടർന്ന് ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കുറഞ്ഞത് 160 പേർ മരിക്കുകയും, 133 ഇന്ത്യക്കാരുള്‍പ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളെ കാണാതാവുകയും ചെയ്തിരുന്നു.

