ദില്ലി: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. എട്ട് ജില്ലകളിലായി രണ്ട് ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്.
അതുപോലെ അസമിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ഒഡീഷയില്‍ മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേരാണ് മരിച്ചത്. 5 ലക്ഷത്തിലധികം പേരെ മഴക്കെടുതി ബാധിച്ചു.
അതേസമയം മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ പൂനെ, സത്താര എന്നീ ജില്ലകളിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ 12 പേരാണ് മരിച്ചത്. ഗുജറാത്തിലെ ഡാങ്, നർമ്മദ, പൂർണ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. നവ്സാരി, ഭറൂച്ച്, സൂറത്ത് എന്നീ ജില്ലകളിലെ താഴ്ന്ന മേഖലകളും വെള്ളത്തിനടിയിലാണ്.

