Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വടകര മാടാക്കര പള്ളിയില്‍ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റി, വിശദീകരണവുമായി പൊലീസ് മേധാവി

വടകര മാടാക്കര പള്ളിയില്‍ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റി, വിശദീകരണവുമായി പൊലീസ് മേധാവി

Karma News 6 days ago

കോഴിക്കോട്: വടകര മാടാക്കര പള്ളിയില്‍ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ് നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതില്‍ വിശദീകരണവുമായി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി മെറിൻ ജോസഫ്.

പൊലീസ് സമൂഹത്തില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

അത് പാലിക്കാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നാണ് മെറിൻ ജോസഫ് വ്യക്തമാക്കിയത്. പൊലീസ് നടപടിക്കെതിരെ ചിലർക്ക് എതിർപ്പുണ്ടായിരുന്നുവെന്നും അവർ വിവരിച്ചു. പൊലീസ് നടപടിയില്‍ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. സമൂഹത്തിന്‍റെ വികാരം കൂടി മാനിക്കണം.

അത് പാലിക്കാത്തതിനാലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയെന്നും മെറിൻ ജോസഫ് കൂട്ടിച്ചേർത്തു. എസ് എച്ച്‌ ഒ ഉള്‍പ്പെടെ അഞ്ച് പേരെയാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. പള്ളിയിലെ പ്രാർത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും ലാത്തിച്ചാർജിലേക്കും നീങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News