കോഴിക്കോട്: സൗദി അറേബ്യയിലെ 20 വർഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ച് നാട്ടില്‍ എത്തുമെന്ന് കരുതിയില്ലെന്ന് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം.
വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയത്. നിയമ പോരാട്ടവും ഫണ്ട് ശേഖരണവും നടക്കുന്നത് അറിഞ്ഞിരുന്നുവെന്നും നിയമ സംവിധാനങ്ങള്‍ക്ക് നന്ദിയെന്നും അബ്ദുല്‍ റഹീം പറഞ്ഞു .
18 വർഷം ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ രണ്ടു വർഷമാണ് പ്രതീക്ഷ വന്നത്. നിസ്സഹായരായ നിരവധി പേർ ഇനിയും ജയിലില്‍ ഉണ്ടെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. 60 പേരാണ് സെല്ലില്‍ ഉണ്ടായിരുന്നത്. തന്നേക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കഴിയുന്നവർ ഉണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട സ്വദേശി ഉണ്ട്. നാട്ടില്‍ എത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും അബ്ദുല്‍ റഹീം പറഞ്ഞു.

