Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാട് ദുരന്തത്തോടുള്ള മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനം ജനജീവിതത്തോടുള്ള സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ്, രാജീവ് ചന്ദ്രശേഖര്‍

വയനാട് ദുരന്തത്തോടുള്ള മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനം ജനജീവിതത്തോടുള്ള സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ്, രാജീവ് ചന്ദ്രശേഖര്‍

Karma News 4 days ago

തിരുവനന്തപുരം: വയനാട് ദുരന്തത്തോടുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ നിരുത്തരവാദപരമായ സമീപനം ഈ സർക്കാരിന്റെ പരാജയത്തെയും ജനജീവിതത്തോടുള്ള കടുത്ത അവഗണനയെയുമാണ് തുറന്നു കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കേരളത്തിലെ ജനങ്ങള്‍ ഭരണാധികാരികളില്‍ നിന്ന് അർഹിക്കുന്നത് സഹാനുഭൂതിയും ഉത്തരവാദിത്വബോധവും മികച്ച നേതൃത്വവുമാണ്, അല്ലാതെ അഹങ്കാരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വയനാട്ടില്‍ നടന്ന ദുരന്തത്തിന് കാരണം മണ്ണ് കൂട്ടിയിട്ടത് മാറ്റത്തിനിലാണെന്നും അലർട്ട് ചെയ്യാത്തല്ല പ്രശ്നവുമെന്ന സതീശന്‍റെ പരിഹാസത്തോടെയുള്ള വീഡിയോ പങ്കുവെച്ചാണ് ബിജെപി അധ്യക്ഷന്‍റെ വിമർശനം. സർക്കാർ തീരുമാനങ്ങള്‍ അനുസരിക്കാത്ത ഒരു കരാറുകാരന് മുന്നില്‍ തങ്ങള്‍ നിസ്സഹായരായിരുന്നു എന്ന് നടിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാൻ കഴിയില്ല. വെറുമൊരു മുന്നറിയിപ്പ് നല്‍കലല്ല സർക്കാരിന്റെ ചുമതല. നിയമം കർശനമായി നടപ്പിലാക്കുന്നതും നിരപരാധികളായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്നതുമാണ് യഥാർത്ഥ ഭരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News