Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടുകാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങി, ഒടുവില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത് ദില്ലിയില്‍ നിന്ന്

വീട്ടുകാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങി, ഒടുവില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത് ദില്ലിയില്‍ നിന്ന്

Karma News 1 week ago

ലപ്പുറം: വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ വിദ്യാർഥിയെ ദില്ലിയില്‍ നിന്ന് കണ്ടെത്തി. കരുളായി സ്വദേശിയായ 15-കാരനെ ഓഗസ്റ്റ് 22 മുതലാണ് കാണാതായത്.

സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിനാണ് കുട്ടിയെ വീട്ടുകാർ ശകാരിച്ചത്.

സംഭവത്തില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയും കുട്ടിക്കായുള്ള തിരച്ചില്‍ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെ ദില്ലി മെട്രോ സ്റ്റേഷനില്‍ വെച്ച്‌ കരുളായി സ്വദേശികളായ സംഘം കുട്ടിയെ തിരിച്ചറിയുകയും വിവരം ഉടനടി പൂക്കോട്ടുംപാടം പോലീസിനെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം പൂക്കോട്ടുംപാടം പോലീസ് സംഘം ദില്ലിയിലെത്തി കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. നാട്ടിലെത്തിച്ച വിദ്യാർഥിയെ പെരിന്തല്‍മണ്ണ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News