Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്, അവരെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സന്ദീപ് ദീക്ഷിത്

വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്, അവരെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സന്ദീപ് ദീക്ഷിത്

Karma News 2 weeks ago

ന്യൂഡല്‍ഹി: വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്യുന്ന അവരുടെ പ്രശ്നങ്ങള്‍ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിജെപി സംഘടിപ്പിച്ച സൻസദ് ചലോ മാർച്ചിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയ യുവതിക്കെതിരെ നോയിഡ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദീക്ഷിതിൻ്റെ പ്രതികരണം.

'വിദ്യാർത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും സർക്കാർ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നയങ്ങള്‍ക്കെതിരെ വിദ്യാർത്ഥികള്‍ രാജ്യമെമ്പാടും തെരുവിലാണ്. ആർക്കെതിരെയും മോശം ഭാഷ ഉപയോഗിക്കുന്നത് അപലപനീയമാണ്. പക്ഷേ, അതിന്റെ പേരില്‍ വിദ്യാർത്ഥികളെ ക്രിമിനലുകളായി കാണുകയാണെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News