Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ്‌ തന്റെ പ്രിയപ്പെട്ട സഹോദരൻ , മകളുടെ വിവാഹം ക്ഷണിച്ച്‌ ഖുശ്ബു

വിജയ്‌ തന്റെ പ്രിയപ്പെട്ട സഹോദരൻ , മകളുടെ വിവാഹം ക്ഷണിച്ച്‌ ഖുശ്ബു

Karma News 4 months ago

തന്റെ മകള്‍ അവന്തികയുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യെ ക്ഷണിച്ച്‌ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ.

എന്റെ പ്രിയപ്പെട്ട സഹോദരനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ, അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുകയും ശ്രാവണ്‍ ശ്രീനിവാസനുമായുള്ള ഞങ്ങളുടെ മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് നല്‍കുകയും ചെയ്തുവെന്ന് നടി ഖുശ്ബു.

വിജയ്‍‌യുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് ഖുശ്ബുവും കുടുംബവും വിവാഹക്ഷണക്കത്ത് കൈമാറിയത്. ഖുശ്ബുവിനൊപ്പം ഭർത്താവും സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തിക, ആനന്ദിത, പ്രതിശ്രുത വരൻ ശ്രാവണ്‍ ശ്രീനിവാസൻ എന്നിവരുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഖുശ്ബു തന്നെയാണ് തന്റെ സോഷ്യല്‍ മീഡ‍ിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്.

വിജയ്‌യെ പ്രിയപ്പെട്ട തന്റെ സഹോദരൻ എന്ന് വിശേഷിപ്പിച്ച ഖുശ്ബു കുടുംബത്തെ സംബന്ധിച്ച്‌ ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ഒരു ദിവസമാണിതെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'ഞങ്ങളുടെ കുടുംബത്തിന് വളരെ പ്രത്യേകതയുള്ളതും മറക്കാനാകാത്തതുമായ ഒരു ദിവസമാണിത്. അദ്ദേഹത്തെ കാണുമ്പോള്‍ എപ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ അഭിമാനവും സന്തോഷവും നിറയുന്നു. കുട്ടികള്‍ വളരെ ത്രില്ലിലാണ്. അദ്ദേഹത്തില്‍ നിന്ന് കണ്ണെടുക്കാൻ അവർക്ക് കഴിഞ്ഞില്ല.

തിരക്കുകളേറെ ഉണ്ടായിരുന്നിട്ടും, ഞങ്ങളോട് എപ്പോഴുമുള്ള അതേ ഊഷ്മളതയോടും, വാത്സല്യത്തോടും, മനോഹരമായ പുഞ്ചിരിയോടും കൂടിയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. നിങ്ങളുടെ വിലയേറിയ സമയത്തിനും, സ്നേഹത്തിനും, അനുഗ്രഹങ്ങള്‍ക്കും നന്ദി പ്രിയപ്പെട്ട സഹോദരാ. വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്തതിലും അപ്പുറമാണ് അത്. എപ്പോഴും നിന്നെ സ്നേഹിക്കുന്നു'.- എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഖുശ്ബു കുറിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News