Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വോട്ടര്‍മാര്‍ക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളില്‍ എത്തും

വോട്ടര്‍മാര്‍ക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളില്‍ എത്തും

Karma News 3 weeks ago

ചെന്നൈ: വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തിരുച്ചിറപ്പള്ളി സെന്‍റ് ജോസഫ്സ്‌ കോളേജില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും.

തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ ജയിച്ച വിജയ്, വോട്ടർമാർക്ക് നന്ദി പോലും പറയാതെ മണ്ഡലം ഒഴിഞ്ഞതായി വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. QR കോഡ് പതിപ്പിച്ച ടിക്കറ്റ് ഉള്ള 5000 പേർക്ക്‌ മാത്രമേ പ്രവേശനം അനുവദിക്കൂ.

അതേസമയം ഡിഎംകെ -അണ്ണാഡിഎംകെ സർക്കാർ ശ്രമങ്ങള്‍ക്കെതിരെ വിജയ് കടന്നാക്രമണം നടത്തിയേക്കും. തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ ടിവികെ സ്ഥാനാർഥിയെ സംബന്ധിച്ച സൂചനകള്‍ വിജയ് നല്‍കുമോ എന്നതിലും ആകാംക്ഷയുണ്ട്‌. 20നാണ് വിജയ് അവസാനം ട്രിച്ചിയില്‍ എത്തിയത്.

കന്നിയങ്കത്തില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച സാഹചര്യത്തില്‍ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്ന് വിജയ് രാജിവെച്ചു. പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് ജയിച്ചത്. ട്രിച്ചി സീറ്റില്‍ നടി തൃഷ കൃഷ്ണ മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News