തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊന്നു. പ്രദീപിന്റെ ആക്രമണത്തെ തുടർന്ന് അയല്‍വാസിയായ വിശാഖ് ആണ് കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി വെട്ടേറ്റ വിശാഖിനെ പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല.
സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി വഞ്ചിയൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രദീപിനെ ആക്രമിച്ച കേസില്‍ മുൻപ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനുശേഷവും ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപും ഇവർ തമ്മില്‍ വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.

