Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഡിഎഫ് എന്ന പേര് മാറ്റി യുടിഎഫ്, യു ടേണ്‍ ഗവണ്‍മെന്റ് എന്നെടുക്കേണ്ട സമയമായെന്ന് ജോണ്‍ ബ്രിട്ടാസ്

യുഡിഎഫ് എന്ന പേര് മാറ്റി യുടിഎഫ്, യു ടേണ്‍ ഗവണ്‍മെന്റ് എന്നെടുക്കേണ്ട സമയമായെന്ന് ജോണ്‍ ബ്രിട്ടാസ്

Karma News 2 weeks ago

യുഡിഎഫ് എന്ന പേര് മാറ്റി യുടിഎഫ്, യു ടേണ്‍ ഗവണ്‍മെന്റ് എന്നെടുക്കേണ്ട സമയമായെന്ന് ജോണ്‍ ബ്രിട്ടാസ്. കുറഞ്ഞ കാലം കൊണ്ട് യൂ ടേണ്‍ അടിക്കുന്നതിനുള്ള അവാര്‍ഡ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് കൊടുക്കണമെന്ന് പിഎം ശ്രീയില്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.

പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാമെന്ന് കേന്ദ്രം വ്യക്തമാക്കിയതായി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇത്രയും നഗ്നമായ കളവ് പറഞ്ഞ ആള്‍ക്കാരെ ഇനി എങ്ങനെയാണ് കേരള ജനത വിശ്വസിക്കുക എന്ന് അദ്ദേഹം ചോദിച്ചു. എന്റെ സ്‌നേഹിതന്‍ അബ്ദുള്‍ വഹാബും എന്റെ സഹപ്രവര്‍ത്തക ജെബി മേത്തറും മത്സരിച്ച്‌ നല്‍കിയ രണ്ട് ചോദ്യങ്ങളുണ്ട്. അത് പിഎം ശ്രീയമായും സമഗ്ര ശിക്ഷയുമായും ബന്ധപ്പെട്ടുള്ളതാണ്. ഈ രണ്ടുപേരും സതീശന്റെ കാപട്യത്തിന്റെ മുഖംമൂടി വലിച്ചുകീറാനായി ഇങ്ങനെ രംഗത്ത് വരുമെന്ന് ഞാന്‍ വിചാരിച്ചില്ല. കേന്ദ്രം ഇപ്പോള്‍ കൃത്യമായി പറയുന്നത് പിഎം ശ്രീയില്‍ നിന്ന് പിന്മാറാം എന്നാണ്. യുഡിഎഫ് സര്‍ക്കാര്‍ കളവ് പറയുന്നത് തുടരുന്നു. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചവരാണ്. പൊതു മാപ്പ് പറഞ്ഞു സര്‍ക്കാര്‍ മുന്നോട്ടു പോകണം - അദ്ദേഹം പറഞ്ഞു.

യുഡിഎഫ് എന്ന പേര് മാറ്റി യുടിഎഫ്, യു ടേണ്‍ ഗവണ്‍മെന്റ് എന്നെടുക്കേണ്ട സമയമായി. പക്ഷേ കേരളത്തിലേ ജനങ്ങളെ ഇത്ര നഗ്നമായി വഞ്ചിക്കുക എന്ന പരിപാടിയിലാണ് യുഡിഎഫ് വ്യാപൃതമായിരിക്കുന്നത്. പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ എന്ത് സംഭവിക്കും എന്നാണ് അബ്ദുല്‍വഹാബ് എംപിക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി മറുപടി നല്‍കിയത്. എങ്ങനെ ആണ് യുഡിഎഫിന് ഇങ്ങനെ കളവ് പറയാന്‍ കഴിയുന്നത്? ഒരു വിഷയത്തില്‍ ഇങ്ങനെ കളവ് പറയുമ്പോള്‍ മറ്റ് വിഷയങ്ങളില്‍ ടണ്‍ കണക്കിന് കളവ് ആയിരിക്കും പറയുക? - ജോണ്‍ ബ്രിട്ടാസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News