ലേറ്റസ്റ്റ് ന്യൂസ്
അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ചിറ്റാരിക്കാല്‍: (www.kasargodvartha.com 06.03.2021) വൈദ്യുതി ലൈനില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മധ്യപ്രദേശ് സ്വദേശി ശ്യാംലാല്‍ (38) ആണ് മരണപ്പെട്ടത്. നല്ലോമ്ബുഴ വൈദ്യുതി ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പാലാവയല്‍ -ഓടക്കൊല്ലി പ്രദേശത്തെ എല്‍ ടി വൈദ്യുതി കമ്ബികള്‍ മാറ്റിയിടുന്ന സ്വകാര്യ വ്യക്തിയുടെ കരാര്‍ തൊഴിലാളിയാണ് മരിച്ച ശ്യാംലാല്‍.
ഓടപ്പള്ളിയില്‍ കരാറുകാരനോടൊപ്പം ജോലിയില്‍ ഏര്‍പെട്ടതായിരുന്നു ശ്യാംലാല്‍ . ജോലിക്കിടയില്‍ എച് ടി ലൈനില്‍ നിന്നും വെദ്യുതിയാഘാതമേറ്റ നിലത്തുവീണ ശ്യാംലാലിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡികല്‍ കോളജിലേക്കു കൊണ്ടുപോയി. ഭാര്യയും നാലുമക്കളും അടങ്ങുന്ന കുടുംബം മധ്യപ്രദേശിലാണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha