Saturday, 28 Mar, 5.27 pm കാസര്‍കോട് വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
അവധി ദിനങ്ങളിലെ ശമ്ബളവും ആനുകൂല്യങ്ങളും നല്‍കുക: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

ചേളാരി: (www.kasargodvartha.com 28.03.2020) കോവിഡ്-19 വ്യാപനം തടയുന്നതിന് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2020 മാര്‍ച്ച്‌ 11 മുതല്‍ മദ്രസകള്‍ക്ക് അവധി നല്‍കിയ പശ്ചാത്തലത്തില്‍ മുഅല്ലിംകള്‍ക്ക് ശമ്ബളവും മറ്റു ആനുകൂല്യങ്ങളും നല്‍കണമെന്ന് മദ്രസ കമ്മിറ്റി ഭാരവാഹികളോട് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി കെ പി അബ്ദുല്‍ സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന ഒരു മഹാവിപത്ത് മൂലം അനിവാര്യമായ സാഹചര്യത്തിലാണ് മദ്രസകള്‍ക്ക് അവധി നല്‍കിയത്. പ്രതിമാസം ലഭിക്കുന്ന ചെറിയ ശമ്ബളം കൊണ്ടാണ് ഭൂരിപക്ഷം മുഅല്ലിംകളും നിത്യവൃത്തി കഴിച്ചുകൂട്ടുന്നത്. മദ്രസകളുടെ നടത്തിപ്പിന് കമ്മിറ്റി ഭാരവാഹികള്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍ വിസ്മരിക്കുന്നില്ല. എങ്കിലും മുഅല്ലിംകളുടേതല്ലാത്ത കാരണത്താല്‍ നല്‍കിയ അവധി ദിവസങ്ങളിലെ ശമ്ബളവും മറ്റു ആനുകൂല്യങ്ങളും നല്‍കി അവരെ സഹായിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top