Monday, 22 Jul, 8.32 pm കാസര്‍കോട് വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
ബസിറങ്ങി നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച്‌ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി

നീലേശ്വരം: (www.kasargodvartha.com 22.07.2019) ബസിറങ്ങി നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച്‌ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി. വെള്ളരിക്കുണ്ട് പരപ്പച്ചാലിലെ കൃഷ്ണനാണ് (47) അക്രമത്തിനിരയായത്. സംഭവത്തില്‍ കൃഷ്ണന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.

ബസിറങ്ങി ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന തന്നെ മാലോം മഞ്ചച്ചാലില്‍ വെച്ച്‌ മൂന്നു പേര്‍ ആക്രമിക്കുകയും മൊബൈലും പണവും തട്ടിയെടുക്കുകയുമായിരുന്നുവെന്നാണ് കൃഷ്ണന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top