Tuesday, 04 Sep, 7.48 am കാസര്‍കോട് വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
എം ബി ബാലകൃഷ്ണന്‍ വധം: പ്രതികളെ വെറുതെ വിട്ടതിനാല്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം

കാസര്‍കോട്: (www.kasargodvartha.com 04.09.2018) സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനാല്‍ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒന്നാം പ്രതി മരിച്ച സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. ദൗര്‍ഭാഗ്യകാരമാണ് വിധി.

2013 സെപ്തംബര്‍ 16ന് തിരുവോണ ദിവസം മരണവീട്ടില്‍േപായി മടങ്ങവെയാണ് ആര്യടുക്കം ഗവ. വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് വെച്ച്‌ ബാലകൃഷ്ണനെ കുത്തിക്കൊന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (28), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത് (34), ആര്യടുക്കത്തെ എ സുരേഷ് (29), ഉദുമ നാലാം വാതുക്കലിലെ യു ശ്രീജയന്‍ (43), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം (29), മജീദ്, ഷിബു കടവങ്ങാനം എന്നിവരെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
Top