Thursday, 05 Aug, 1.47 pm കാസര്‍കോട് വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
എന്‍ ഐ എ റെയ്ഡില്‍ ഉള്ളാളിലെ യുവാവടക്കം 4 പേര്‍ അറസ്റ്റില്‍; ഹാര്‍ഡ് ഡിസ്‌ക് ഉള്‍പെടെയുള്ളവ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍

മംഗളുറു: ( (www.kasargodvatha.com 05.08.2021) ഉള്ളാളിലും ജമ്മു കാശ്മീരിലുമായി ഒരേ സമയത്ത് എന്‍ ഐ എ നടത്തിയ റെയ്‌ഡില്‍ നാല് പേര്‍ അറസ്റ്റിലായി. റിയല്‍ എസ്റ്റേറ്റ് വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ബി എം ബാശയുടെ ഉള്ളാളിലെ വീട്ടില്‍ എന്‍ ഐ എ സംഘം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉള്ളാളിലെ അമര്‍ അബ്ദുര്‍ റഹ്‍മാന്‍, ശ്രീനഗര്‍ ബെമിനയിലെ ഉബൈദ് ഹമീദ്, ബന്തിപ്പോര സ്വദേശി മുസമ്മില്‍ ഹസന്‍ ഭട്ട്, ബെംഗളൂറിലെ ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്ന അലി മുആവിയ എന്നിവരാണ് പിടിയിലായത്.



പരിശോധനകളില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകള്‍, പെന്‍ ഡ്രൈവുകള്‍, ഒന്നിലേറെ സിം കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തായി അന്വേഷണ സംഘം അറിയിച്ചു. ദാഇശ് ബന്ധം ആരോപിച്ച്‌ മാര്‍ചില്‍ പിടിയിലായ മലയാളിയായ മുഹമ്മദ് അമീന്‍, ഡോ. റഈസ് റശീദ്, മിസ്‌അബ് അന്‍വര്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് അധിക്യതര്‍ വ്യക്തമാക്കുന്നത്‌. നാല് വാഹനങ്ങളിലെത്തിയ 25 ഉദ്യോഗസ്ഥരാണ് ബാശയുടെ വീട്ടില്‍ റെയ്ഡിനെത്തിയത്. ബാശയുടെ മകളെ 10 വര്‍ഷം മുമ്ബ് കാണാതായിരുന്നു. അവര്‍ ദാഇശില്‍ ചേര്‍ന്നെന്നാണ് പ്രചാരണം.

ബാശയുടെ കുടുംബാംഗങ്ങള്‍ ദാഇശുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകള്‍ സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുണ്ടെന്നും ജമ്മു കശ്മീരിലെ ഒരു ഭീകര സംഘടനയിലെ യുവാക്കളുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായും എന്‍ ഐ എയ്ക്ക് സംശയമുണ്ടെന്നാണ് റിപോര്‍ട്.

: Karnataka, News, Ullal, Mangalore, Raid, Arrest, Top-Headlines, Laptop, Mobile Phone, Sim card, Vehicle, Four people, including one from Ullal, arrested in NIA raid.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top