Saturday, 21 Sep, 1.50 pm കാസര്‍കോട് വാര്‍ത്ത

കേരളം
ഗവ. കോളജിലെ സംഘര്‍ഷം; എം എസ് എഫ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 21.09.2019) കാസര്‍കോട് ഗവ. കോളജിലുണ്ടായ എം എസ് എഫ്- എസ് എഫ് ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. സസ്യശാസ്ത്ര വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ്, ചരിത്ര വിദ്യാര്‍ത്ഥി എസ് വിഘ്‌നരാജ് എന്നിവരെ ആക്രമിച്ച സംഭവത്തില്‍ എം എസ് എഫ് പ്രവര്‍ത്തകനായ കബീറിനെ (19) യാണ് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച രാവിലെ കോളജിനുള്ളിലെ ഫിസിക്‌സ് ലാബിനു മുമ്ബില്‍വെച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണമുണ്ടായത്. സിദ്ധാര്‍ഥിന്റെ പരാതിയില്‍ എം എസ് എഫ് പ്രവര്‍ത്തകരായ അര്‍ഫാദ്, ഷബീബ്, അക്രം, അര്‍ഷാദ്, ഡാനിഷ്, സനദ്, നാച്ചു തുടങ്ങി കണ്ടാലറിയാവുന്ന 15 പേര്‍ക്കതിരെയാണ് പോലീസ് കേസെടുത്തത്. മറ്റു പ്രതികളെ അറസ്റ്റു ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top