Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

'ജോലി നഷ്ടപ്പെടുമെന്ന ആശങ്ക'; 18 വര്‍ഷമായി സര്‍വീസിലുള്ള കെഎസ്‌ആര്‍ടിസി കണ്ടക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്: (KasargodVartha) താല്‍ക്കാലിക ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നതിനിടെ കെഎസ്‌ആർടിസി കണ്ടക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.

കെഎസ്‌ആർടിസിയില്‍ 18 വർഷമായി താല്‍ക്കാലിക കണ്ടക്ടറായി ജോലി ചെയ്തിരുന്ന മുളിയാർ മജക്കാറിലെ യോഗീഷ് എം. (യോഗീഷ് കുമാർ - 41) ആണ് മരിച്ചത്. വീടിന് സമീപത്തെ ഷെഡില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയെ തുടർന്നുള്ള കടുത്ത മാനസിക വിഷമം മൂലം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

18 വർഷത്തെ സേവനം

മുളിയാർ മജക്കാറിലെ പരേതനായ മഹാലിംഗ പാട്ടാളിയുടെയും ബേബിയുടെയും മകനാണ് യോഗീഷ്. കാസർകോട്-സുള്ള്യ റൂട്ടില്‍ താല്‍ക്കാലിക കണ്ടക്ടറായാണ് ഇദ്ദേഹം ഏറെക്കാലമായി ജോലി ചെയ്തിരുന്നത്.

തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. വീട്ടില്‍ യോഗീഷും മാതാവ് ബേബിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാവ് ഒരു ബന്ധുവീട്ടിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് പുതുതായി നിർമിച്ച വീടിന് പിന്നിലെ ഷെഡില്‍ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

വിവരമറിഞ്ഞ് ഉടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്കും വൈകിട്ട് നാല് മണിക്കും ഇടയിലുള്ള സമയത്താണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മജക്കാർ, മുളിയാർ ഗ്രാമത്തിലെ വീടിന് പിന്നിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയതെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

മാനസിക സമ്മർദമെന്ന് ബന്ധുക്കള്‍

ജോലി സംബന്ധമായ അനിശ്ചിതത്വവും അതുവഴിയുണ്ടായ കടുത്ത മാനസിക സമ്മർദവുമാണ് യോഗീഷിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. എന്നാല്‍ മരണത്തിന്റെ യഥാർഥ കാരണം ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ആദൂർ എസ്.ഐ കെ എം കരുണാകരന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ദിശ ഹെല്‍പ്പ്‌ലൈൻ നമ്പറായ 1056-ലോ 0471 2552056-ലോ വിളിക്കുക
.
ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയർ ചെയ്യുക. കൂടുതല്‍ വാർത്തകള്‍ അറിയാൻ പേജ് ഫോളോ ചെയ്യുക.

Article Summary: A 41-year-old temporary KSRTC conductor, Yogesh M, committed suicide in Muliyar, Kasaragod, allegedly due to the fear of losing his job after 18 years of service.

#KasaragodNews #KSRTC #KeralaNews #AdhurPolice #Kasaragod #MalayalamNews #AparnaNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha