Tuesday, 11 Aug, 9.32 pm കാസര്‍കോട് വാര്‍ത്ത

കാസര്‍കോട്
ക്ഷേത്രത്തില്‍ കവര്‍ച്ച; വാതില്‍പൂട്ട് പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാക്കള്‍ പഞ്ചലോഹ വിഗ്രഹവും വെള്ളി നിര്‍മിത പൂജാ പാത്രങ്ങളും കവര്‍ന്നു

മഞ്ചേശ്വരം: (www.kasargodvartha.com 11.08.2020) ക്ഷേത്രത്തില്‍ കവര്‍ച്ച. വാതില്‍പൂട്ട് പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാക്കള്‍ പഞ്ചലോഹ വിഗ്രഹവും വെള്ളി നിര്‍മിത പൂജാ പാത്രങ്ങളും കവര്‍ന്നു. മിയാപദവ് ചിഗറുപാദയിലെ ശ്രീമഹാലിംഗേശ്വര ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ എന്‍ വി രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാവിലെ പൂജാരി പൂജയ്ക്കു എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ചുറ്റമ്ബലത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. തുടര്‍ന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്തു. ക്ഷേത്രപൂജാരി ഉപയോഗിക്കുന്ന മുറിയിലും കയറി അവിടെ ഉണ്ടായിരുന്ന താക്കോല്‍ എടുത്താണ് ശ്രീകോവിലിന്റെ വാതില്‍ തുറന്നത്. തുടര്‍ന്ന് പഞ്ചലോഹ നിര്‍മ്മിതമായ ബലിമൂര്‍ത്തിയുടെ പഞ്ചലോഹ വിഗ്രഹം, പഞ്ചലിംഗേശ്വര വിഗ്രഹത്തില്‍ നിന്നു വെള്ളിനിര്‍മ്മിത കണ്ണ്, പൂജയ്ക്കു ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവ കൈക്കലാക്കുകയായിരുന്നു.

: Manjeshwaram, News, Kerala, Police, Robbery, Temple, Kasaragod, Robbery at the temple

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top