Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Obituary | എറണാകുളം നെട്ടൂരിലെ സുബൈദ നിര്യാതയായി; ജമാഅത്തെ ഇസ്‌ലാമി കേരള മുൻ അമീര്‍ പരേതനായ പ്രൊഫ. കെ എ സിദ്ദീഖ് ഹസന്റെ ഭാര്യയാണ്

Obituary | എറണാകുളം നെട്ടൂരിലെ സുബൈദ നിര്യാതയായി; ജമാഅത്തെ ഇസ്‌ലാമി കേരള മുൻ അമീര്‍ പരേതനായ പ്രൊഫ. കെ എ സിദ്ദീഖ് ഹസന്റെ ഭാര്യയാണ്

● എറണാകുളം നെട്ടൂർ പുതിയപുരയില്‍ കുടുംബാംഗമായ വി കെ സുബൈദ 75-ാം വയസിലാണ് അന്തരിച്ചത് ● കോഴിക്കോട് വെള്ളിപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ വെള്ളിയാഴ്ച ജനാസ നമസ്കാരം നടക്കും

കോഴിക്കോട്: (MyKasargodVartha) എറണാകുളം നെട്ടൂർ പുതിയപുരയില്‍ കുടുംബാംഗവും കോഴിക്കോട് താമസക്കാരിയുമായ വി കെ സുബൈദ (75) നിര്യാതയായി.

ജമാഅത്തെ ഇസ്‌ലാമി കേരള മുൻ അമീറും കാസർകോട് ഗവ. കോളജ് അധ്യാപകനുമായിരുന്ന പരേതനായ പ്രൊഫ. കെ എ സിദ്ദീഖ് ഹസൻ്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

മക്കള്‍: ഫസല്‍ റഹ്‌മാൻ, സാബിറ, ശറഫുദ്ദീൻ, അനീസ്. മരുമക്കള്‍: സാജിദ, ഷെമീല, മുംതാസ്. സഹോദരങ്ങള്‍: ജമീല, മുഹമ്മദ് ശരീഫ്, പരേതനായ അബ്ദുല്‍ കരീം.

മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് അംശകച്ചേരിക്ക് സമീപമുള്ള മകൻ ശറഫുദ്ദീൻ്റെ വസതിയിലാണ് പൊതുദർശനത്തിനായി വെച്ചിട്ടുള്ളത്.

ജനാസ നമസ്കാരവും ഖബറടക്കവും

വെള്ളിയാഴ്ച (2026 ഓഗസ്റ്റ് 28) വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് വെള്ളിപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ജനാസ നമസ്കാരവും തുടർന്ന് ഖബറടക്കവും നടക്കും.

കൂടുതല്‍ പ്രാദേശിക വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അനുശോചനങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Zubaida of Nettur, Ernakulam passed away; Former Amir of Jamaat Islami Kerala Prof. KA Siddique Hasan is the husband and her funeral prayers will be held at Velliparamba Juma Masjid in Kozhikode on Friday, August 28, 2026.

#KasargodVartha #Kozhikode #Obituary #Ernakulam #JamaateIslami #KeralaNews #AparnaNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha