Monday, 22 Jul, 8.32 pm കാസര്‍കോട് വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലെ പോലീസ് ലാത്തിച്ചാര്‍ജ്; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പൊയിനാച്ചി: (www.kasargodvartha.com 22.07.2019) സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലേക്ക് പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി മുന്‍ കെ എസ് യു പ്രസിഡണ്ട് ജോമോന്‍ ജോസ് ഉള്‍പെടെയുള്ള നേതാക്കള്‍ക്ക് പരിക്ക് പറ്റിയതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ചെമനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയിനാച്ചി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാജേന്ദ്രന്‍ ബേര്‍ക്കകോട് അധ്യക്ഷത വഹിച്ചു. എ കെ ശശിധരന്‍, രാജന്‍ പൊയിനാച്ചി, കെ ബാലകൃഷ്ണന്‍ പൊന്നാറ്റ, ബാബു പി എം, പ്രദീഷ് നെല്ലിയടുക്കം, പ്രദീപ് കുമാര്‍ കെ, രാമുഞ്ഞിമൊട്ട, ടി. അമ്ബു മൊട്ട, വി മോഹനന്‍ നായര്‍, പ്രദീപ് ആടിയം, അരുണ്‍ കെ കെ എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top