Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷ് പാര്‍ക്ക് കാടുകയറി നശിക്കുന്നു; ഇരിപ്പിടങ്ങളും കളി ഉപകരണങ്ങളും തുരുമ്പെടുത്തു

തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷ് പാര്‍ക്ക് കാടുകയറി നശിക്കുന്നു; ഇരിപ്പിടങ്ങളും കളി ഉപകരണങ്ങളും തുരുമ്പെടുത്തു

കാസർകോട്: (KasargodVartha) ഏറെ പ്രശസ്തമായ തളങ്കര പടിഞ്ഞാർ കോർണിഷ് പാർക്ക് കാടുകയറാൻ തുടങ്ങി. ഇരിപ്പിടങ്ങളും കുട്ടികളുടെ കളി ഉപകരണങ്ങളും തുരുമ്പെടുക്കുകയാണ്.

ദിവസേന സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കമുള്ള കുടുംബങ്ങള്‍ മാനസികോല്ലാസത്തിനും കാറ്റ് കൊള്ളാനുമായി എത്തുന്ന പാർക്കാണ് മഴക്കാലം തുടങ്ങിയതോടെ ഏറെ ദുരിതത്തിലായത്. പാർക്കിലെ ഇരിപ്പിടങ്ങളിലെല്ലാം പുല്‍മേടുകള്‍ കയറി. കുട്ടികള്‍ക്കുള്ള ഊഞ്ഞാല്‍ അടക്കമുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്തു.

തകർന്ന അടിസ്ഥാന സൗകര്യങ്ങള്‍

പാർക്കിന് മുൻവശത്ത് വലിയ ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് പ്രവേശിക്കാൻ ചെറിയ വഴിയാണുള്ളത്. ഇതില്‍ക്കൂടി കന്നുകാലികള്‍ രാത്രിയോടെ പ്രവേശിച്ച്‌ പാർക്ക് വൃത്തികേടാക്കുന്നുണ്ട്. പാർക്കിൻ്റെ ഒരു ഭാഗത്ത് മതില്‍ ഇടിഞ്ഞിട്ടുണ്ട്. മനോഹരങ്ങളായ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. പ്രഭാത സവാരിക്ക് നിരവധി പേർ പാർക്കില്‍ എത്താറുണ്ട്. എന്നാല്‍ നടപ്പാതകളില്‍ ചളിവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ നടക്കുന്നവർ തെന്നിവീണ് വലിയ അപകടത്തിന് ഇത് ഇടയാക്കും.

വിനോദസഞ്ചാരവും ഉപജീവനവും

പാർക്കിലിരുന്ന് പുഴയുടെയും കടലിൻ്റെയും ഭംഗി ആസ്വദിക്കാൻ ദൂരെ ദിക്കില്‍ നിന്നും നിരവധി സന്ദർശകർ എത്തുന്നുണ്ട്. പാർക്കിന് സമീപം സന്ദർശകർക്കായി നിരവധി ഭക്ഷണം, ചായ, ഐസ്ക്രീം സ്റ്റാളുകള്‍ പ്രവർത്തിക്കുന്നുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് ഇതുവഴി വരുമാനമാർഗം കൂടിയാണ് ലഭിക്കുന്നത്. പാർക്കില്‍ നേരത്തെ നഗരസഭയുടെ സഹകരണത്തോടെ വിവിധ ക്ലബ്ബുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയമാക്കിയിരുന്നു.

നവീകരണം അനിവാര്യം

പാർക്ക് വിപുലീകരിക്കാനും മറ്റ് സൗകര്യങ്ങള്‍ വർധിപ്പിക്കാനുമായി ജില്ലാ കലക്ടർ അടക്കം കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചിരുന്നു. പാർക്കിലെ തുരുമ്പെടുത്ത് നശിക്കുന്ന ഇരിപ്പിടങ്ങള്‍ നന്നാക്കുകയും ഗേറ്റില്‍ കന്നുകാലികള്‍ പ്രവേശിക്കാതിരിക്കാൻ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്ത് വലിയ നിലയില്‍ ഉയർത്തിയാല്‍ സന്ദർശകർക്ക് അത് ഏറെ പ്രയോജനകരമാകും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Thalangara Padinhar Cornish Park in Kasaragod is in a state of neglect with overgrown weeds, rusted play equipment, and broken infrastructure, causing significant inconvenience to daily visitors and highlighting the urgent need for renovation.

#KasargodVartha #KasaragodNews #ThalangaraCornishPark #KeralaTourism #LocalNews #MalayalamNews #ParkRenovation #AparnaNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha