Saturday, 28 Mar, 4.00 pm കൗമുദി പ്ലസ്

ഹോം
അതിര്‍ത്തികള്‍ തുറക്കാന്‍ സമ്മതം നല്‍കി കര്‍ണ്ണാടക

ഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടച്ച കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയായ തലശ്ശേരി കൂര്‍ഗ് പാതയിലെ കര്‍ണാടക അതിര്‍ത്തി കര്‍ണാടക തുറക്കും. വഴിയില്‍ ഉയര്‍ന്ന തോതില്‍ മണ്ണിട്ടാണ് കേരളത്തില്‍നിന്നുള്ള ഗതാഗതം അതിര്‍ത്തിയില്‍ കര്‍ണാടക തടഞ്ഞിരുന്നത്.

കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചരക്കുനീക്കത്തിനായി മൂന്നു വഴികള്‍ തുറന്നു കൊടുക്കാനാണ് കര്‍ണാടകം തീരുമാനിച്ചിരിക്കുന്നത്.

മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്‌.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ വിരാജ്‌പേട്ട്- കൂട്ടുപുഴ വഴിയുള്ള ഗതാഗതം തുറന്നു കൊടുത്തിട്ടില്ല. പ്രാദേശികതലത്തില്‍ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നതാണ്തുറക്കാതിരിക്കാന്‍ കാരണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top