Saturday, 28 Mar, 3.00 pm കൗമുദി പ്ലസ്

ഹോം
അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ള കോള്‍ സെന്ററിലേക്ക് വോളന്റിയര്‍മാരെ ക്ഷണിച്ച്‌ പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: കോവിഡ് 19 പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ള കോള്‍ സെന്ററിലേക്ക് വോളന്റിയര്‍മാരെ ക്ഷണിച്ച്‌ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ജില്ലയില്‍ പതിനായിരത്തില്‍ പരം അതിഥി തൊഴിലാളികള്‍ വിവിധ ക്യാമ്ബുകളില്‍ താമസിക്കുന്നുണ്ട്. നമുക്ക് കൂടി വേണ്ടിയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ ഇവിടെ വന്ന് ജോലി ചെയ്യുന്നതെന്നും കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക് ഡൗണ്‍ ഉള്ള സാഹചര്യത്തില്‍ ഇവര്‍ക്ക് ജോലിക്ക് പോകുവാനോ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുവാനോ സാധിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.

താമസം, ഭക്ഷണം, ചികിത്സ തുടങ്ങി അനവധി പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ അറിയുവാനും പരിഹരിക്കാനും ജില്ല ഭരണകൂടം ഒരു കോള്‍ സെന്റര്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി ഹിന്ദി, ബംഗാളി, ആസ്സാമീസ് ഭാഷ അറിയുന്ന വോളന്റിയര്‍മാരെ ആവശ്യം ഉണ്ടെന്നും താല്‍പര്യം ഉള്ളവര്‍ എത്രയും വേഗം +91 80869 63210 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.

1. ഹിന്ദി ഭാഷയില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള 5 പേര്‍

2. അസ്സമീസ്, ബംഗാളി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ 2 പേര്‍ വീതം

3. വോളന്റിയര്‍മാര്‍ സ്വന്തം മൊബൈല്‍ നമ്ബര്‍ ആയിരിക്കും ഉപയോഗിക്കേണ്ടത്. ഇതിലേക്കായിരിക്കും കോള്‍ വരിക .കോള്‍ സെന്‍റര്‍ പരിശീലനവും മറ്റു സംവിധാനങ്ങളും ജില്ലാ ഭരണകൂടം നല്‍കുന്നതായിരിക്കും.

5. വര്‍ക്ക് അറ്റ് ഹോം കണ്‍സെപ്റ്റ് പ്രകാരം വോളന്റിയര്‍മാര്‍ക്ക് വീട്ടില്‍ ഇരുന്ന് തന്നെ ഇത് ചെയ്യാവുന്നതാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top