Wednesday, 20 Jan, 8.00 pm കൗമുദി പ്ലസ്

ഹോം
ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി (98) അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി (98) അന്തരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡാനന്തര ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.

ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. 98 വയസായിരുന്നു.

ദേശാടനം, കല്യാണരാമന്‍, കൈക്കുടന്ന നിലാവ്, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഭാര്യ: അന്തരിച്ച ലീല അന്തര്‍ജനം. മക്കള്‍: ദേവകി, ഭവദാസന്‍ (കര്‍ണാടക ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍), യമുന, പി.വി കുഞ്ഞികൃഷ്ണന്‍ (കേരള ഹൈക്കോടതി ജഡ്ജി).

ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മരണത്തില്‍ അനുശോചനം അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top