Wednesday, 26 Feb, 9.00 pm കൗമുദി പ്ലസ്

ഹോം
ഡല്‍ഹി കലാപം: മരണസംഖ്യ 27 കടന്നു, കേന്ദ്രസേനയെ വിന്യസിച്ച്‌ പോലീസ്, 106 പേര്‍ അറസ്റ്റില്‍

ന്യൂ ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കലാപവുമായി ബന്ധപ്പെട്ട് 106 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 18 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കലാപത്തില്‍ മരിച്ച 27 പേരില്‍ 9 പേര്‍ മരിച്ചത് വെടിയേറ്റാണ്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ നിയോഗിച്ചു. വീടുകളിലോ, മറ്റ് പൊതു ഇടങ്ങളിലൊ കല്ലും, മാരകായുധങ്ങളും സംഭരിച്ച്‌ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ച്‌ നിരീക്ഷണം നടത്തുകയാണ്. ഡല്‍ഹിയില്‍ നടന്ന കലാപത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top