Wednesday, 26 Feb, 9.00 pm കൗമുദി പ്ലസ്

ഹോം
'ടെന്നീസ്...ഞാന്‍ നിന്നോട് വിട പറയുന്നു'; ലോക ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ വിരമിച്ചു

ന്യൂയോര്‍ക്ക്: അഞ്ചു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്‍പ്പെടെ 32 WTA കിരീടങ്ങള്‍ നേടിയ ലോക ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു. ലോക ഒന്നാം നമ്ബര്‍ താരമായി വളര്‍ന്നുവന്ന ഷറപ്പോവ നിലവില്‍ 373-ാം റാങ്കിലാണ്. വോഗ് ആന്റ് വാനിറ്റി ഫെയര്‍ മാഗസിനായി ആര്‍ട്ടിക്കിളിലൂടെയാണ് ഷറപ്പോവ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ആദ്യമായി 2005 ഓഗസ്റ്റ് 22-ന് ലോക ഒന്നാം നമ്ബര്‍ താരമായ ഷറപ്പോവ അവസാനമായി ഒന്നാം നമ്ബര്‍ കരസ്ഥമാക്കിയത് 2012 ജൂണ്‍ 11-നാണ്. ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ കിരീട ജേതാവാണ് ഷറപ്പോവ. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ലോകത്തെ മൂന്നാമത്തെ പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും മരിയ ഷറപ്പോവ കരസ്ഥമാക്കിയിട്ടുണ്ട്. 2016-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട താരത്തിന് തന്റെ കരിയറിലേക്ക് മടങ്ങിയെത്താന്‍ 15 മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് തോളെല്ലിനേറ്റ പരിക്കും ഷറപ്പോവയെ വല്ലാതെ അലട്ടിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top