Thursday, 27 Feb, 3.00 pm കൗമുദി പ്ലസ്

ഹോം
ദില്ലി അക്രമത്തില്‍ ആം ആദ്മി സര്‍ക്കാറും കേന്ദ്രവും നിശബ്ദ കാണിക്കുന്നു: കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടു

ഡല്‍ഹി: വടക്കുകിഴക്കന്‍ ദില്ലിയില്‍ അക്രമങ്ങള്‍തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും കേന്ദ്രത്തെയും വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പിരിച്ചുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു .

സോണിയ ഗാന്ധി പ്രസിഡന്റ് രാം നാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തി.സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനോ വ്യാപിക്കുന്നതിനെതിരെയോ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം, കേന്ദ്രസര്‍ക്കാരും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദില്ലി സര്‍ക്കാരും തീര്‍ത്തും ബുദ്ധിശൂന്യമായനിലപാടില്‍ തുടരുകയാണ് സോണിയ പറഞ്ഞു .

കഴിഞ്ഞ നാല് ദിവസമായി ദില്ലിയില്‍ നടക്കുന്നത് വളരെയധികം ആശങ്കാജനകമായ കാര്യമാണെന്നും അത് ദേശീയതലത്തില്‍ നാണക്കേടാണ് എന്നും രാഷ്ട്രപതിയെ അറിയിച്ചതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു. അക്രമത്തില്‍ 34 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

അമിത് ഷായെ പുറത്താക്കി, ഡല്‍ഹിയിലെ ക്രമസമാധാനപാലനത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആന്റണി ആവശ്യപ്പെട്ടു. പൊലീസ് അനാസ്ഥയെ വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അര്‍ധരാത്രി സ്ഥലംമാറ്റിയതിലൂടെ സംഘര്‍ഷത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് വ്യക്തമായി തെളിഞ്ഞതായി വേണുഗോപാല്‍ പറഞ്ഞു. നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക്, കുമാരി ഷെല്‍ജ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top