Wednesday, 26 Feb, 10.00 pm കൗമുദി പ്ലസ്

ഹോം
ട്രിമ-2020 കണ്‍വെന്‍ഷന്‍ ഫെബ്രു 27, 28 തിയതികളില്‍

തിരുവനന്തപുരം: 'മാറുന്ന ലോകത്തിലെ തൊഴില്‍-കേരളത്തിനൊരു കാഴ്ചപ്പാട്' എന്ന വിഷയവുമായി ബന്ധപ്പെട്ട് ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടിഎംഎ) ട്രിമ-2020 എന്ന പേരില്‍ ഫെബ്രുവരി 27, 28 തിയതികളില്‍ വിപുലമായ വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ നടത്തുന്നു. പരിപാടിയുടെ ഉദ്‌ഘാടനം 27ന് വൈകിട്ട് അഞ്ച് മണിക്ക് ഹോട്ടല്‍ ഒ ബൈ താമരയില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും അദാനി എന്റര്‍പ്രൈസസ് ഡയറക്ടറുമായ ഹേമന്ത് നെരൂര്‍കര്‍ മുഖ്യപ്രഭാഷണം നടത്തും. ട്രിമ-2020 ചെയര്‍മാന്‍ ഡോ. എംഐ സഹദുള്ള തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യവസായം, നയരൂപീകരണം, ബിസിനസ് മേഖലകളിലുള്ള ഇരുനൂറോളം പ്രതിനിധികള്‍ ട്രിമ-2020 കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ട്രിമ-2020 ചെയര്‍മാന്‍ ഡോ.എംഐ സഹദുള്ള പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top