Wednesday, 26 Feb, 5.00 pm കൗമുദി പ്ലസ്

ഹോം
ക​ഴി​ഞ്ഞ ആ​ഴ്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? അമിത് ഷാ ഉടന്‍ രാജിവെക്കണമെന്ന് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ അമിത് ഷാ രംഗത്ത്. രാജ്യതലസ്ഥാനത്ത് സ്ഥിതി വഷളാകുന്നതിന് സാക്ഷ്യം വഹിച്ചിട്ടും ആഭ്യന്തരമന്ത്രാലയം അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സോണിയ ഗാന്ധി ചോദിച്ചു. ഡല്‍ഹി കലാപത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 കടന്നു. അമിത് ഷാ ആഭ്യന്തര മന്ത്രി പദവി എത്രയും വേഗം രാജിവെക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിലവിലെ സ്ഥിതിഗതികള്‍ വളരെ രൂക്ഷമാണെന്നും സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അക്രമണമുണ്ടായ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയും, കഴിഞ്ഞ ആഴ്ചകളില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും എവിടെയായിരുന്നുവെന്നും സോണിയ ഗാന്ധി ചോദിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തി കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രതികരണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top