Thursday, 05 Aug, 11.00 am കൗമുദി പ്ലസ്

ഹോം
കടബാധ്യത; 80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിട്ടും വീട്ടമ്മ ജീവനൊടുക്കി

കോട്ടയം: സാമ്ബത്തിക ബാധ്യതയെത്തുടര്‍ന്നു വീട്ടമ്മ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ നിലയില്‍. അരീപ്പറമ്ബ് കുന്നത്തുകുടിയില്‍ സുമേഷിന്റെ ഭാര്യ സൗമ്യ (39) യാണ് മരിച്ചത്. സൗമ്യയുടെ ഭര്‍ത്താവിനു നേരത്തേ 80 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചിരുന്നു. ഇവര്‍ ഈ തുക ഉപയോഗിച്ചു പുതിയ വീട് വാങ്ങിയിരുന്നു. പിന്നീട് കുടുംബത്തിനു 15 ലക്ഷം രൂപയോളം സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.


ഏറ്റുമാനൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സൗമ്യ ഓഫിസില്‍ നിന്നു തിരികെ വരുന്ന വഴി കിടങ്ങൂര്‍ കട്ടച്ചിറ റോഡില്‍ പമ്ബ് ഹൗസിന്റെ സമീപത്തു നിന്നാണ് മീനച്ചിലാറ്റില്‍ ചാടിയതെന്നു കരുതുന്നു. ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് കിടങ്ങൂരിലെത്തി.

ആറിനു സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാത്രി പതിനൊന്നരയോടെമൃതദേഹം കണ്ടെത്തി. ആത്മഹത്യക്കുറിപ്പും സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. മാതാപിതാക്കള്‍ ക്ഷമിക്കണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top