Saturday, 28 Mar, 5.00 pm കൗമുദി പ്ലസ്

ഹോം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ടേബിള്‍ 1 വിഭാഗത്തില്‍പ്പെട്ട സ്റ്റേജ് കാര്യേജ്, കോണ്‍ട്രാക്‌ട് കാര്യേജ് ബസ്സ് തൊഴിലാളികള്‍ക്ക് 5000 രൂപ വീതവും ടേബിള്‍ 2 വിഭാഗത്തില്‍പ്പെട്ട ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ വീതവും ടേബിള്‍ 3 വിഭാഗത്തില്‍പ്പെട്ട ടാക്സി കാര്‍, ഓമ്നി വാന്‍ തൊഴിലാളികള്‍ക്ക് 2500 രൂപ വീതവും ടേബിള്‍ 4 വിഭാഗത്തില്‍പ്പെട്ട ആട്ടോറിക്ഷാ , ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും തിരിച്ചടയ്ക്കേണ്ടാത്ത വായ്പയായി അനുവദിക്കുന്നതാണ്.

ഈ ഇനത്തില്‍ ബോര്‍ഡ് 258 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ പ്രയോജനം പദ്ധതിയില്‍ അംഗങ്ങളായ 9,60,000 ഓളം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാണ്. ഇത് കൂടാതെ പദ്ധതിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ അംഗങ്ങള്‍ക്ക് ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷന്‍ നല്‍കുന്നതുമാണ്. കേരള ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം തിരിച്ചടക്കേണ്ടാത്ത വായ്പയായി അനുവദിക്കുന്നതാണ്. 16,000 ഓളം തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

വായ്പ ആവശ്യമുള്ളവര്‍ ID കാര്‍ഡ്, അവസാനം അംശാദായം അടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് ഇ-മെയില്‍ മുഖേന അയയ്ക്കേണ്ടതാണ് എന്ന വിവരം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. MS സ്കറിയ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top