Saturday, 28 Mar, 5.00 pm കൗമുദി പ്ലസ്

ഹോം
കേരളത്തിലെ ആദ്യ കൊറോണ മരണം ആശങ്കപ്പെടേണ്ട സാഹചര്യമില്ല - വി.എസ്.സുനില്‍കുമാര്‍

കൊച്ചി: കേരളത്തില്‍ ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്ക പെടേണ്ടതില്ല എന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കോവിഡ് മരണമാണെങ്കിലും നേരത്തേ തന്നെ പലവിധ അസുഖങ്ങള്‍ ഉള്ള ആളാണ് ഇദ്ദേഹമെന്ന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ മന്ത്രി വ്യക്തമാക്കി.ഈ രോഗിയുടെ ആരോഗ്യനില തുടക്കം മുതല്‍ക്കേ ആശങ്കാജനകം ആയിരുന്നു എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

69 വയസുള്ള അദ്ദേഹത്തിന് കടുത്ത ഹൃദ്രോഗവും രക്ത സമ്മര്‍ദവുമുണ്ടായിരുന്നു.ഇതാണ് കോവിഡ് ബാധ ഗുരുതരമാകാന്‍ കാരണം. ഈ സാഹചര്യത്തിലുള്ള ഒരു രോഗിക്ക് സാധാരണ ന്യുമോണിയ വന്നാല്‍ പോലും സ്ഥിതി അ‌പകടരമാകും. അ‌തിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല' -മന്ത്രി പറഞ്ഞു.

കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നണ് മട്ടാഞ്ചേരി സ്വദേശിയാണ് ഇന്നുരാവിലെ എട്ടുമണിയോടെ മരിച്ചത് . അദ്ദേഹത്തിനെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച്‌ 16 നാണ് ഇദ്ദേഹം ദുബായില്‍ നിന്നും നാട്ടിലെത്തിയത്. മാര്‍ച്ച്‌ 22നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് എത്തിച്ച ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഡ്രൈവറുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്.കൂടാതെ ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 40 യാത്രക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിലുള്ളവരും നിരീക്ഷണത്തിലാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top