Wednesday, 26 Feb, 11.00 pm കൗമുദി പ്ലസ്

ഹോം
കിംസ് മെഡിക്കല്‍ ഹെല്‍ത്ത് സെന്റര്‍ മണക്കാട് പ്രവര്‍ത്തനമാരംഭിച്ചു

കിംസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ കിംസ് ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ സെന്ററിന്റെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രഗത്ഭരായ ഡോകട്ര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒപി സേവനം കൂടാതെ ഫാര്‍മസി, ഹെല്‍ത്ത് സ്റ്റോര്‍, ലബോറട്ടറിതുടങ്ങിയ സേവനങ്ങളും ലഭ്യമായിരിക്കും. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംസ് മെഡിക്കല്‍ ഹെല്‍ത്ത് സെന്റര്‍പ്രവര്‍ത്തിക്കുക എന്ന് ചെയര്‍മാന്‍ എം.ഐ സഹദുള്ള അറിയിച്ചു. മണക്കാട് കമലേശ്വരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ഇ.എം നജീബ്, ഡോ.ജി. വിജയരാഘവന്‍, മേയര്‍ കെ ശ്രീകുമാര്‍, എം.എം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top