Wednesday, 26 Feb, 7.00 pm കൗമുദി പ്ലസ്

ഹോം
'കോ​ള്‍​ഡ് ബെ​സ്റ്റ് പി​സി' എന്ന കൊലയാളി; മരിച്ചത് 11 കുട്ടികള്‍, മരണകാരണം വൃ​ക്ക​സ്തം​ഭ​നം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ചുമയുടെ മരുന്നായ കോള്‍ഡ് ബെസ്റ്റ് പിസി കഴിച്ച്‌ മരിച്ചത് 11 കുട്ടികള്‍. പതിനൊന്ന് കുട്ടികളുടെയും മരണകാരണം വൃക്കസ്തംഭനമാണ്. ചുമയ്ക്ക് നല്‍കിയ കോള്‍ഡ് ബെസ്റ്റ് പിസിയാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് വിപണിയിലെത്തിച്ച ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മ എന്ന കമ്ബനിയുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി. ഡൈഥലിന്‍ ഗ്ലൈക്കോഡിന്‍റെ സാന്നിധ്യമാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. എന്നാല്‍ കുട്ടികളുടെ മരണകാരണം മരുന്നിന്റെ ഉപയോഗമല്ലെന്ന് ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയുടെ ഉടമസ്ഥന്‍ കോണിക് ഗോയല്‍ പറഞ്ഞു. ഒരു തവണ 5-6 മില്ലി കഴിച്ചാല്‍ 10-12 ഡോസാകുന്പോള്‍ രോഗിയുടെ മരണത്തിന് കാരണമാകുമെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായിദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top