Saturday, 28 Mar, 5.00 pm കൗമുദി പ്ലസ്

ഹോം
കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; പ്രൈമറി കോണ്ടാക്‌ട് ഉണ്ടായിരുന്ന 41 പേരെ ഹൈറിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി

കൊല്ലം: കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുമായി പ്രൈമറി കോണ്ടാക്‌ട് ഉണ്ടായിരുന്ന 41 പേര്‍ ഹൈറിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇയാളെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുമായി അടുത്ത് ഇടപഴകിയിരുന്ന 10 പേരെ ഐസലോഷനിലാക്കി. ഇയാള്‍ ദുബെയില്‍ നിന്നും വന്നയാളാണ്. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും ബന്ധുക്കളും ഉള്‍പ്പടെ 36 പേരുടെ സ്രവം പരിശോധനക്കയച്ചു.

റൂട്ട് മാപ്പ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ആളുകള്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കുന്നതിനും സമൂഹത്തിലേക്ക് വ്യാപിക്കാതിരിക്കുന്നതിനും അതീവ പരിശ്രമം തുടരുകയാണ്. 580 സാമ്ബിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 80 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 500 പേരുടെ റിസള്‍ട്ട് വന്നതില്‍ 499 എണ്ണം നെഗറ്റീവ് ആണ്.

ഫേസ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top