Tuesday, 10 Mar, 1.00 pm കൗമുദി പ്ലസ്

ഹോം
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യ രാജി വെച്ചു; ഇനി ബിജെപിയിലേക്ക്

ഭോപ്പാല്‍: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാടകീയമായ തകര്‍ച്ചയിലേക്ക് അടുക്കുമ്ബോള്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യ രാജി വെച്ചു. സോണിയ ഗാന്ധിക്ക് രാജി കത്ത് അയച്ചു. ട്വിറ്ററിലൂടെ സിന്ധ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിന്ധ്യ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിവെച്ച വിവരം പുറത്തുവിട്ടത്. സിന്ധ്യയ്ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന സൂചനയുണ്ട്. എന്നാല്‍ സിന്ധ്യ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

സിന്ധ്യ രാജി വെച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടിയന്തര ചര്‍ച്ചകള്‍ നടത്തുകയാണ്. കമല്‍ നാഥിന്‍റെ വസതിയിലും ദില്ലിയിലും ചര്‍ച്ച തുടരുകയാണ്. അതേസമയം ജ്യോതിരാധിത്യ സിന്ധ്യ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയാണ് നിലവില്‍. സിന്ധ്യയെ മധ്യപ്രദേശിലെ ബിജെപി മുന്‍ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിനായി സച്ചിന്‍പൈലറ്റിന് മാറി നില്‍ക്കേണ്ടി വന്നത് പോലെ അവസാന നിമിഷത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ അനുകൂലിക്കേണ്ടി വരികയായിരുന്നു സിന്ധ്യയ്ക്കും. 15 മാസത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനിടയിലും സിന്ധ്യയുടെ പലനീക്കങ്ങളെയും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്ന കമല്‍നാഥും ദ്വിഗ് വിജയ് സിംഗും തടയുകയുണ്ടായി. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്നങ്ങളിലും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയും ഇടപെടണമെന്ന് നേരത്തെ സിന്ധ്യ ഹൈക്കമാന്‍റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടികളുണ്ടായില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top