Wednesday, 26 Feb, 6.00 pm കൗമുദി പ്ലസ്

ഹോം
കൊറോണ: സാമ്ബത്തിക പ്രതിസന്ധി, ഹോങ്കോങ്ങില്‍ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് 1,280 ഡോളര്‍ നല്‍കുന്നു

ഹോങ്കോങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഹോങ്കോങ്ങില്‍ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് 1,280 യുഎസ് ഡോളര്‍ (92,000 രൂപ) വീതം നല്‍കുന്നു. 70 ലക്ഷം പേര്‍ക്കാണ് തുക നല്‍കുക. കൊറോണയെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടല്‍, ട്രാവല്‍ തുടങ്ങിയ മേഖലകള്‍ക്കും ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ഹോങ്കോങ്ങില്‍ 81 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ തീരുമാനം. 18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാര്‍ക്കും പ്രഖ്യാപിച്ച തുക നല്‍കും. അതേസമയം ഗള്‍ഫ് മേഖലകളില്‍ കൊറോണ ബാധിതരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുകയാണ്. കൊറോണയില്‍ ആകെ മരണം 2700 ആയി. ഇറ്റലിയില്‍ മാത്രം 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തില്‍ അഞ്ചുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഒമാനില്‍ രണ്ടു പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top