Wednesday, 26 Feb, 10.00 pm കൗമുദി പ്ലസ്

ഹോം
നാഷണല്‍ ന്യൂട്രീഷ്യന്‍ മീറ്റ് 2020 27ന്

തിരുവനന്തപുരം: പൂജപ്പൂര രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ വനിതാ-ശിശു വികസന വകുപ്പ് 'മറഞ്ഞിരിക്കുന്ന വിശപ്പ്- വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും'എന്ന വിഷയത്തെ ആസ്പദമാക്കി രണ്ട് ദിവസത്തെ ദേശീയ സമ്മേളനം ഫെബ്രുവരി 27 ന് സംഘടിപ്പിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 27ന് രാവിലെ 10.30 ന് പരിപാടി ഉദ്ഘാടനം ചെയ്യും. 'മറഞ്ഞിരിക്കുന്ന വിശപ്പ്- വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ ആശയം. മറഞ്ഞിരിക്കുന്ന വിശപ്പ് എന്നറിയപ്പെടുന്ന സൂക്ഷ്മ പോഷകക്കുറവിന് കാരണമാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമ്മേളനം സഹായിക്കുമെന്ന് സംഘാടകര്‍ പറയുന്നു. UNICEFലെ വിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും. ഇത് സംസ്ഥാനത്തെ സൂക്ഷ്മ പോഷക കുറവുകളുടെ ഒരു റോഡ് മാപ്പ് തയ്യാറാക്കാന്‍ സഹായിക്കുമെന്നും സംഘാടകര്‍ അഭിപ്രായപ്പെടുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top