Saturday, 25 Sep, 2.00 pm കൗമുദി പ്ലസ്

ഹോം
നോക്കുകൂലി ഒരു കാരണവശാലും വാങ്ങാന്‍ പാടില്ല; ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുതെന്ന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി.വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും.

നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള ചവറ സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ല. ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു.

സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച്‌ ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. അന്തിമ മാര്‍ഗനിര്‍ദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കും. സൂക്ഷമ വിവരങ്ങള്‍ അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം സ്വീകരിച്ചത്.

കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top