Saturday, 25 Sep, 5.00 pm കൗമുദി പ്ലസ്

ഹോം
ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: അധ്യാപകന് ഇരുപത്തിയൊന്‍പതര കൊല്ലത്തെ തടവ് ശിക്ഷയും, രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും

തൃശ്ശൂര്‍: സ്കൂളില്‍ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുമ്ബോള്‍ ബസിന്റെ പുറകിലെ സീറ്റില്‍ തളര്‍ന്നു കിടന്ന് മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊന്‍പതര കൊല്ലത്തെ തടവുശിക്ഷ.

ഇരുപത്തിയൊന്‍പതര കൊല്ലത്തെ കഠിനതടവും കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും പ്രതി നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും ഒമ്ബത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2012 വര്‍ഷത്തില്‍ പോക്സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഈ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്.

2012 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. പാവറട്ടിയിലെ സ്വകാര്യ സ്കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന നിലമ്ബൂര്‍ ചീരക്കുഴി കാരാട്ട് അബ്ദുല്‍ റഫീഖ് (44) എന്നയാളെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top