Friday, 27 Mar, 2.00 pm കൗമുദി പ്ലസ്

ഹോം
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കൊറോണ ഇതോടെ ജില്ലയില്‍ കൊറോണ ബാധിതര്‍ ആറായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്നും മടങ്ങിയെത്തിയ ആളാണിത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 6 പേര്‍ക്കാണ്. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top