Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷൻ (KSBCDC) ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 'സമഗ്ര - 2026' ജൂലൈ 23-ന് കൊച്ചിയില്‍; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷൻ (KSBCDC) ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 'സമഗ്ര - 2026' ജൂലൈ 23-ന് കൊച്ചിയില്‍; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

Kerala OnlineNews 1 month ago

കേരള സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെഎസ്ബിസിഡിസി) നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 23ന് കൊച്ചിയില്‍ നടക്കും.

പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനകർമ്മം നിർവഹിക്കും.

ചടങ്ങില്‍ വിവിധ പദ്ധതികളിലായി 100 കോടി രൂപയുടെ വായ്പാ വിതരണം നടത്തും. ഇതിന്റെ പ്രയോജനം ഏകദേശം 15,000 ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീശാക്തീകരണത്തിനുമായി ഉല്‍പ്പാദന മേഖലയില്‍ പ്രവർത്തിക്കുന്ന വനിതാ സംരംഭകർക്കായി സർക്കാർ പിന്തുണയോടെ പുതിയതായി നടപ്പിലാക്കുന്ന പലിശരഹിത വായ്പാ പദ്ധതിയാണ് പ്രിയദർശിനി സ്വയംതൊഴില്‍ വായ്പാ പദ്ധതി. എംഎസ്‌എംഇ (MSME) രജിസ്ട്രേഷനുള്ള വനിതാ സംരംഭകർക്കായി പുതിയ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും, നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമായി പൂർണമായും പലിശ ഇളവ് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ സാമ്പത്തിക വർഷം ഈ പദ്ധതിയുടെ ഭാഗമായി 70 ഗുണഭോക്താക്കള്‍ക്കായി ആകെ 3.5 കോടി രൂപ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. സർവീസില്‍ നിന്ന് വിരമിച്ചവർക്കായി പുതിയതായി നടപ്പിലാക്കുന്ന ആകർഷകമായ വായ്പാ പദ്ധതിയാണ് 'സീനിയർ സെക്യുവർ' (SENIOR SECURE). ഈ സാമ്പത്തിക വർഷം ഈ പദ്ധതിയുടെ ഭാഗമായി 100 ഗുണഭോക്താക്കള്‍ക്കായി ആകെ 5 കോടി രൂപ അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 20 വായ്പകള്‍ വിതരണം ചെയ്യുന്നതിനും പദ്ധതിയിടുന്നു.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ''ദിശ'' ന്യൂസ് ലെറ്റർ പ്രകാശനവും ചടങ്ങില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വിവിധ സർക്കാർ സേവനങ്ങളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News