Dailyhunt
120ാം വാര്‍ഷികത്തിന് 120 ലിമിറ്റഡ് എഡീഷന്‍ ഹെല്‍മറ്റുകള്‍ പുറത്തിറക്കി എന്‍ഫീല്‍ഡ്, ഹെല്‍മറ്റുകള്‍ സ്വന്തമാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

120ാം വാര്‍ഷികത്തിന് 120 ലിമിറ്റഡ് എഡീഷന്‍ ഹെല്‍മറ്റുകള്‍ പുറത്തിറക്കി എന്‍ഫീല്‍ഡ്, ഹെല്‍മറ്റുകള്‍ സ്വന്തമാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ 120-ാം വാര്‍ഷികം പ്രമാണിച്ച്‌ 120 ലിമിറ്റഡ് എഡിഷന്‍ ഹെല്‍മെറ്റുകള്‍ പുറത്തിറക്കുന്നു.

ഹെല്‍മറ്റുകളുടെ നിര്‍മാണവും ഡിസൈനും എന്‍ഫീല്‍ഡ് കമ്ബനി നേരിട്ട് തന്നെയാണ് നിര്‍വഹിക്കുന്നത്. കമ്ബനിയുടെ 120 വര്‍ഷത്തെ ചരിത്രമാണ് ഈ ഹെല്‍മറ്റുകളിലൂടെ കമ്ബനി പറയാന്‍ ഉദ്ദേശിക്കുന്നത്. ഹെല്‍മറ്റിലെ ഓരോ ഡിസൈനും ചിത്രപണികളും കൈകൊണ്ട് പ്രത്യേകമായി വരച്ചതാണെന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

ലിമിറ്റഡ് എഡിഷന്‍ ഹെല്‍മെറ്റുകള്‍ ട്രിപ്പിള്‍ സര്‍ട്ടിഫിക്കേഷന്‍, ഐ എസ് ഐ, ഡോട്ട, ഇ സി ഇ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവയാണ്. ഓപ്പണ്‍ ഫേസ് ഹെല്‍മെറ്റുകള്‍ക്ക് 6,950 രൂപയ്ക്കും ഫുള്‍ ഫേസ് ഹെല്‍മെറ്റുകള്‍ക്ക് 8,450 രൂപയുമാണ് വിലവരുന്നത്. എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആവശ്യക്കാര്‍ക്ക് ഈ ഹെല്‍മെറ്റുകള്‍ വാങ്ങുന്നതിന് രജിസ്റ്റര്‍ ചെയ്യാം. ഈയാഴ്ച മുതല്‍ അടുത്ത ആറ് ആഴ്‌ച വരെ രണ്ട് ഹെല്‍മെറ്റുകളുടെ ഡിസൈനുകള്‍ വെബ്സൈറ്റ് വഴി കമ്ബനി പുറത്തിറക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi