Saturday, 16 Nov, 12.07 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
28 വാര്‍ഡുകളില്‍ ഡിസം. 17ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: പന്ത്രണ്ടു ജില്ലകളിലായി 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 18ന് വോട്ടെണ്ണും.കണ്ണൂര്‍ കോര്‍പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളിലും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.വിജ്ഞാപനം 21 ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക 21 മുതല്‍ 28 വരെ സമര്‍പ്പിക്കാം. സൂക്ഷമപരിശോധന 29 ന് നടക്കും. പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 2 ആണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>