തൃശൂര്‍ : ജില്ലയില്‍ 573 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 215 പേര് രോഗമുക്തരായി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂര്‍ സ്വദേശികളായ 111 പേര് മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,965 ആണ്. അസുഖബാധിതരായ 7,359 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഞായറാഴ്ച ജില്ലയില്‍ സമ്ബര്‍ക്കം വഴി 562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 കേസുകളുടെ ഉറവിടം അറിയില്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 7 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 4 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍ 60 വയസിന് മുകളില്‍ 39 പുരുഷന്മാരും 34 സ്ത്രീകളും 10 വയസിന് താഴെ 16 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുണ്ട്.
ക്ലസ്റ്ററുകള്‍
ഇഷാര ഗോള്‍ഡ് തൃപ്രയാര്‍ 6
കൃപ ഭവന് മണ്ണംപേട്ട 5
നെടുപുഴ പൊലീസ് സ്റ്റേഷന് 4
ടി.ടി ദേവസ്സി ജ്വല്ലറി വാടാനപ്പിള്ളി 2
മദര്‍ ഹോസ്പിറ്റല്‍ 1
അമല ഹോസ്പിറ്റല്‍ 1
ഹോളി ഗ്രേസ് മാള 1
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് 1
മറ്റ് സമ്ബര്‍ക്ക കേസുകള്‍ 527
പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
തൃശൂര്‍: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍: ഏങ്ങണ്ടിയൂര്‍ 01, 02, 04, 16 വാര്‍ഡുകള്‍. 2ാം വാര്‍ഡ് മുഴുവന്‍, 04ാം വാര്‍ഡില്‍ നാലുമൂല തെക്ക് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ ചുള്ളിപ്പടി റോഡ് ഹൈവേ വരെയും, ദേശീയപാതയില്‍ ചുള്ളിപ്പടി മുതല്‍ ചേറ്റുവ വരെ വാര്‍ഡ് 01ലും 16ലും ഉള്‍പ്പെടുന്ന ചേറ്റുവ എം.ഇ.എസ് ചുള്ളിപ്പടി ഭാഗങ്ങള്‍, വല്ലച്ചിറ 08ാം വാര്‍ഡ് (ആറാട്ടുപ്പുഴ പാലം മുതല്‍ നീലാംബരി റിസോര്ട്ടുവരെ), കയ്പറമ്ബ് 18ാം വാര്‍ഡ് (പുത്തൂര്‍ സെന്റര്‍ വീട്ടുനമ്ബര്‍ 173 മുതല്‍ 471 വരെയുള്ള പ്രദേശം), വരന്തരപ്പിള്ളി 17ാം വാര്‍ഡ് (പടിഞ്ഞാറ്റുമുറി എസ്.എന്‍.ഡി.പി ഹാള്‍ മുതല്‍ കീര്‍ത്തി അംഗന്‍വാടി വരെ), തളിക്കുളം 12ാം വാര്‍ഡ് , കുഴൂര്‍ 05ാം വാര്‍ഡ് (സൂര്യഗ്രാമം കൈനാട്ടുത്തറ പ്രദേശം), നാട്ടിക 13ാം വാര്‍ഡ് (ടി വാര്‍ഡിലെ കിഴക്കേ അറ്റം പന്നിപ്പുലത്ത് ഉല്ലാസിന്റെ വീടുമുതല്‍ ഫിഷറീസ് സ്കൂളിന്റെ കിഴക്കുഭാഗം വരെ), പുത്തൂര്‍ 11ാം വാര്‍ഡ് (മതിക്കുന്ന് കോളനി വടക്കേ ഭാഗം വഴി, കേശവപ്പടി ഹെല്‍ത്ത് സെന്റര്‍ റോഡില്‍ നിന്നും ആരംഭിച്ച് കിഴക്കേപ്പുര സന്തോഷിന്റെ വീടിന് സമീപം എത്തിച്ചേരുന്ന വഴി ), വളളത്തോള്‍ നഗര്‍ 13ാം വാര്‍ഡ് (നെടുമ്ബുര റോഡില്‍ നിന്നും കോഴിമാം പറമ്ബ് ക്ഷേത്രം റോഡിലെ അങ്കന്‍വാടി വരെ), മണലൂര്‍ 02, 10 വാര്‍ഡുകള്‍, എറിയാട് 22ാം വാര്‍ഡ് (നാരായണന്‍കുട്ടിയുടെ ഫ്ളവര്‍മില്‍ മുതല്‍ പടിഞ്ഞാറ് അയ്യപ്പന്പാലം വരെയും വടക്ക് ആറാട്ടുവഴി പാലംവരെയും ഉള്‍പ്പെടുന്ന പ്രദേശം), വരവൂര്‍ 03ാം വാര്‍ഡ് (നടുവട്ടം ട്രാന്സ്ഫേര്ാര്മര് മുതല്‍ പാറക്കുണ്ട് വരെ, തളി സബ്സെന്റര്‍ റോഡുമുതല്‍ പള്ളി മദ്രസ വരെ അരക്കുളം മുതല്‍ ഹാജിയാര്‍പ്പടി വരെ)

