Friday, 23 Apr, 12.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
​ ​അ​വ​ളു​ടെ​ ​തി​ള​ങ്ങു​ന്ന​ ​ക​ണ്ണു​ക​ളി​ല്‍​ ​ചു​വ​പ്പ്, ഏ​തോ​ ​രു​ചി​യി​ല്‍​ ​അ​മ​ര്‍​ന്നു​ ​പോ​യി​ ​ചു​ണ്ടു​ക​ള്‍.​ ​ചൂ​ണ്ടു​വി​ര​ല്‍​ ​തു​മ്ബി​ല്‍​ ​ഞെ​രി​ഞ്ഞു​ ​പോ​യ​ ​മു​ന്തി​രി​ ​ക​റു​പ്പ്

സ​ലോ​മി

ഇ​ങ്ങ​നെ​ ​ന​ശി​ച്ച​ ​ഒ​രു​ ​ദി​വ​സം​ ​ഉ​ണ്ടാ​വാ​നി​ല്ല,​ ​ഇ​നി​ ​ഒ​രി​ക്ക​ലും.​ ​ഒ​ന്നും​ ​ചെ​യ്യാ​നി​ല്ലാ​തെ,​ ​വാ​യി​ക്കാ​തെ,​ ​ഉ​റ​ങ്ങി​ ​തീ​ര്‍​ത്ത​ ​നീ​ണ്ട​ ​പ​ക​ല്‍.​ ​മ​ഴ​ ​വ​ര​ച്ച​ ​ല​ക്ഷ്‌​മ​ണ​രേ​ഖ​ ​ക​ട​ക്കാ​ന്‍​ ​വ​യ്യ.​ ​ആ​ളു​ക​ളു​ടെ​ ​ഒ​ച്ച​യി​ല്ലാ​ത്ത​ ​തെ​രു​വി​ല്‍​ ​ച​ളി​ച്ചാ​ലു​ക​ളു​ടെ​ ​ബ​ഹ​ള​ത്തി​നു​ള്ളി​ലൂ​ടെ​ ​പോ​കാ​ന്‍​ ​മാ​ത്ര​മു​ള്ള​ ​തി​ര​ക്കു​ക​ള്‍​ ​ഒ​ന്നും​ ​മ​ന​സി​ല്‍​ ​വ​രു​ന്നു​മി​ല്ല.
ഓ​ഫീ​സി​ലെ​ ​പെ​ന്റിം​ഗ് ​വ​ര്‍​ക്കു​ക​ള്‍​ ​എ​ല്ലാം​ ​ത​ന്നെ​ ​ഇ​ന്ന​ലെ​ ​ഉ​റ​ക്ക​മി​ല്ലാ​തെ​ ​ചെ​യ്തു​ ​തീ​ര്‍​ത്തു​ ​പോ​യ​തി​ല്‍​ ​ഇ​പ്പോ​ഴാ​ണ് ​വി​ഷ​മം​ ​തോ​ന്നു​ന്ന​ത്.​ ​ഇ​മെ​യി​ല്‍​ ​പു​തി​യ​ ​ജോ​ലി​ക​ള്‍​ ​അ​സൈ​ന്‍​ ​ചെ​യ്ത​ ​അ​റി​യി​പ്പു​ക​ള്‍​ ​ ഇ​ല്ലാ​തെ​ ​ച​ത്തു​ ​കി​ട​ക്കു​ന്നു. പു​ത​പ്പ് ​ ഒ​ന്നു​കൂ​ടെ​ ​ദേ​ഹ​ത്തോ​ട് ​ചേ​ര്‍​ത്ത് ​പി​ന്നെ​യും​ ​ഉ​റ​ങ്ങാ​ന്‍​ ​ശ്ര​മി​ക്ക​മ്ബോ​ള്‍,​ ​തൊ​ട്ട​ടു​ത്ത​ ​ഫ്ളാ​റ്റി​ല്‍​ ​നി​ന്നു​ള്ള​ ​മ​സാ​ല​ ​മ​ണം​ ​വി​ശ​പ്പ് ​അ​റി​യി​ച്ചു.​ ​ഒ​റ്റ​ക്കാ​വു​മ്ബോ​ള്‍​ ​ഒ​ന്നും​ ​ഉ​ണ്ടാ​ക്കാ​ന്‍​ ​വ​യ്യ​ന്നു​ ​തോ​ന്നും.​ ​പ​ച്ച​ക്ക​റി​ക​ള്‍​ ​ഒ​ക്കെ​ ​തീ​ര്‍​ന്നി​ട്ടു​ണ്ട്,​ ​പ​ഴ​ങ്ങ​ളും.​ ​ഫ്രി​ഡ്‌​ജി​ല്‍​ ​വ​ച്ചി​രു​ന്ന​ ​ബ്രെ​ഡി​ന് ​പ​ഴ​യ​ ​മ​ണം.​ ​ഓ​ണ്‍​ലൈ​നി​ല്‍​ ​ഭ​ക്ഷ​ണം​ ​ഓ​ര്‍​ഡ​ര്‍​ ​ചെ​യ്യാ​നാ​ണ് ​ഫോ​ണ്‍​ ​ത​പ്പി​യ​ത്.​ ​ക​ട്ടി​ലി​നി​ട​യി​ല്‍​ ​ഇ​ന്ന​ലെ​ ​എ​പ്പോ​ഴോ​ ​ഉ​റ​ക്ക​ത്തി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ ​ഫോ​ണി​ല്‍​ ​ഓ​പ്പ​ണ്‍​ ​ചെ​യ്തു​ ​നോ​ക്കാ​തെ​ ​കി​ട​ക്കു​ന്ന​ ​കു​റെ​യ​ധി​കം​ ​മെ​സ്സേ​ജു​ക​ള്‍.​ ​ബോ​റ​ടി​പ്പി​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​പോ​രാ​ട്ട​ങ്ങ​ള്‍,​ ​ഗോ​സി​പ്പു​ക​ള്‍,​ ​ആ​ത്മാ​ര്‍​ത്ഥ​ത​ ​ഇ​ല്ലാ​ത്ത​ ​ജീ​വ​നി​ല്ലാ​ത്ത​ ​അ​ക്ഷ​ര​ങ്ങ​ള്‍,​ ​ഇ​മോ​ജി​ക​ള്‍...​ ​അ​തും​ ​മ​ടു​ത്തു​ ​തു​ട​ങ്ങി.
'​'​സ്വി​ഗ്ഗി​"​ ​ഓ​പ്പ​ണ്‍​ ​ചെ​യ്യാ​ന്‍​ ​നോ​ക്കു​മ്ബോ​ള്‍,​ ​സ്‌​ക്രീ​നി​ല്‍​ ​വാ​ട്സ്‌ആ​പ്പ് ​മെ​സേ​ജി​ന്റെ​ ​നോ​ട്ടി​ഫി​ക്കേ​ഷ​ന്‍.
'​'​സ​ലോ​മി a​d​d​e​d​""
പെ​ട്ടെ​ന്നു​റ​ക്കം​ ​വി​ട്ടു​ണ​ര്‍​ന്ന​ ​പോ​ലെ...​ ​ക​ണ്ണു​ക​ളി​ല്‍​ ​ആ​ ​അ​ക്ഷ​ര​ങ്ങ​ളു​ടെ​ ​റി​ഫ്ള​ക്ഷ​ന്‍...
സ​ലോ​മി..​ ​അ​വ​ള്‍​ ​ത​ന്നെ​ ​ആ​യി​രി​ക്കു​മോ​?​ ​മ​ന​സി​ല്‍​ ​മ​റ​ന്നു​ ​പോ​യി​ട്ടി​ല്ലാ​ത്ത​ ​ഒ​രു​ ​പു​ളി​രു​ചി​ ​തി​ക​ട്ടി.​ ​കൈ​യി​ല്‍​ ​കൊ​രു​ത്ത​ ​ചു​രു​ണ്ട​ ​മു​ടി​യി​ഴ​ക​ള്‍.​ ​ഇ​രു​ണ്ട​ ​ക​ണ്ണു​ക​ളു​ടെ​ ​പ​ക​ല്‍​ ​കാ​ഴ്‌​ച.​ ​അ​തി​ല്‍​ ​ഊ​റി​യ​ ​ന​ന​വ്.
മ​ഴ​ ​ക​റു​ത്ത​ ​ഒ​രു​ ​ജൂ​ണ്‍​ ​മാ​സ​ത്തി​ലാ​ണ് ​സ​ലോ​മി​ ​എ​ട്ടാം​ ​ക്ലാ​സ്സി​ന്റെ​ ​വാ​തി​ല്‍​ക്ക​ല്‍​ ​സി​സ്റ്റ​ര്‍​ ​അ​ന്ന​യ്‌​ക്കൊ​പ്പം​ ​നി​ന്ന​ത്.​ ​അ​വ​ളു​ടെ​ ​പാ​റി​യ​ ​ചു​രു​ണ്ട​ ​മു​ടി​യി​ഴ​ക​ളി​ല്‍​ ​വെ​ള്ള​ത്തു​ള്ളി​ക​ള്‍​ ​ഉ​രു​ണ്ടു​ ​നി​ന്നി​രു​ന്ന​ത് ​ഒ​ന്നാ​മ​ത്തെ​ ​ബെ​ഞ്ചി​ലെ​ ​വെ​ളു​ത്തു​ ​മെ​ലി​ഞ്ഞ​ ​പെ​ണ്‍​കു​ട്ടി​ ​കൗ​തു​ക​ത്തോ​ടെ​ ​നോ​ക്കി.
'​'​ഞാ​ന്‍​ ​സ​ലോ​മി,​ ​ഇ​ന്നാ​ട്ടി​ല്‍​ ​പു​തി​യ​താ​ണ്.​ ​അ​പ്പ​ന്‍​ ​ട്രാ​ന്‍​സ്‌​ഫ​ര്‍​ ​ആ​യി​ ​ഇ​ങ്ങോ​ട്ട്...​""
ക​ണ​ക്കു​പു​സ്‌​ത​കം​ ​തു​റ​ക്കു​ന്ന​തി​നി​ടെ​ ​ഒ​റ്റ​ശ്വാ​സ​ത്തി​ല്‍​ ​പ​റ​ഞ്ഞു​നി​ര്‍​ത്തി,​ ​അ​വ​ള്‍​ ​ചി​രി​ച്ചു. നാ​ലു​വ​ശ​ത്തും​ ​വൃ​ത്തി​യി​ല്‍​ ​വ​ര​യി​ട്ട​ ​പു​സ്ത​ക​ത്തി​ല്‍​ ​സ​ലോ​മി​ ​സം​ശ​യ​ലേ​ശ​യ​മെ​ന്യേ​ ​അ​ല്‍​ജി​ബ്ര​യു​ടെ​ ​സൊ​ല്യൂ​ഷ​ന്‍​ ​എ​ഴു​തി​ ​തീ​ര്‍​ത്തു.​ ​റി​സ​ള്‍​ട്ട് ​കി​ട്ടി​യ​തി​നു​ ​താ​ഴെ​ ​ര​ണ്ടു​ ​വ​ര​ക​ള്‍​ ​വ​ര​ച്ച്‌ ​അ​ടു​ത്ത​ത്തി​ന് ​കാ​ത്തു.​ ​അ​രി​കി​ലി​രു​ന്ന​യാ​ള്‍,​ ​ചു​റ്റി​വെ​ച്ച​ ​നൂ​ലു​ണ്ട​യു​ടെ​ ​അ​റ്റം​ ​ക​ണ്ടു​ ​പി​ടി​ക്കാ​ന്‍​ ​ശ്ര​മി​ച്ചു​ ​പ​രാ​ജ​യ​പ്പെ​ട്ട​ത് ​ക​ണ്ട്,​ ​പു​സ്ത​കം​ ​നീ​ക്കി​ ​വ​ച്ച്‌ ​സ​ലോ​മി​ ​ഉ​ത്ത​ര​ങ്ങ​ളാ​യി.
ക​ണ​ക്കു​ക​ളു​ടെ​ ​സ​മ​സ്യ​ക​ള്‍​ ​അ​വ​ള്‍​ക്കു​ ​മു​ന്നി​ല്‍​ ​അ​തി​വേ​ഗം​ ​തു​റ​ക്ക​പ്പെ​ട്ടു.​ ​ആ​രാ​ധ​ന​യോ​ടെ​ ​സ​ലോ​മി​ക്കു​ ​പി​ന്നാ​ലെ​ ​അ​വ​ള്‍​ ​ന​ട​ന്നു.​ ​സ​ലോ​മി​യെ​ ​മാ​ത്രം​ ​കേ​ട്ടു,​ ​അ​നു​സ​രി​ച്ചു,​ ​സ്വ​പ്‌​നം​ ​ക​ണ്ടു.​ ​സ്‌​കൂ​ള്‍​ ​ഗോ​വ​ണി​പ്പ​ടി​ക​ള്‍​ക്ക് ​താ​ഴെ​ ​വ​രാ​ന്ത​യി​ല്‍​ ​അ​വ​ളു​ടെ​ ​മ​ടി​യി​ല്‍​ ​ത​ല​വ​ച്ച ​യു​വ​ജ​നോ​ത്സ​വ​ത്തി​ന്റെ​ ​ഒ​രു​ ​ദി​വ​സം​ ​മു​ഴു​വ​ന്‍​ ​സ​ലോ​മി​ ​ഇ​ക്കാ​വ​മ്മ​യെ​ന്ന​ ​അ​വ​ളു​ടെ​ ​അ​മ്മാ​മ​യു​ടെ​ ​ക​ഥ​ ​പ​റ​ഞ്ഞു.
'​'​ത​നി​ക്ക് ​പ​റ്റി​യ​ ​ഐ​റ്റം​സ് ​ഒ​ന്നും​ ​ത​ന്നെ​ ​യു​വ​ജ​നോ​ത്സ​വ​ ​മ​ത്സ​ര​ങ്ങ​ളി​ല്‍​ ​ഇ​ല്ല.​""
എ​ന്ന് ​വീ​മ്ബു​ ​പ​റ​ഞ്ഞു.
സ്‌​പോ​ര്‍​ട്സ് ​ആ​യി​രു​ന്നു​ ​അ​വ​ള്‍​ക്കി​ഷ്‌​ടം.​ ​ഷോ​ട്ട്പു​ട്ടി​ല്‍​ ​സ​ലോ​മി​ ​ഒ​ന്നാ​മ​താ​യ​പ്പോ​ള്‍​ ​ഉ​ള്ളി​ല്‍​ ​ഗ​ദ​ ​ചു​ഴ​റ്റി​ ​എ​റി​ഞ്ഞു​ ​വി​ജ​യി​ച്ച​ ​ഭീ​മ​സേ​ന​ന്റെ​ ​മു​ഖം​ ​തെ​ളി​ഞ്ഞു.​ ​എ​വി​ടെ​യോ​ ​ന​വോ​ഢ​യാ​യ​ ​ദ്രൗ​പ​തി​ ​നാ​ണം​കൊ​ണ്ടു​ ​ക​ളം​ ​വ​ര​ച്ചു.​ ​സ​ലോ​മി​ ​ എ​ന്ന​ ​അ​ത്ഭു​ത​ത്തി​നു​ ​ കാ​തോ​ര്‍​ത്ത് ​ദി​വ​സ​ങ്ങ​ള്‍​ ​പു​ല​ര്‍​ന്നു​ ​പു​തി​യ​ ​ഇം​ഗ്ലീ​ഷ് ​സി​നി​മ​ക​ളി​ലെ​ ​നാ​യ​ക​ന്മാ​ര്‍,​ ​പ്ര​ണ​യം,​ ​അ​പ്പ​ന്റെ​യും​ ​അ​മ്മ​യു​ടെ​യും​ ​മു​റി​യി​ലെ​ ​രാ​ത്രി​കാ​ഴ്‌​ച​ക​ളു​ടെ​ ​ഒ​ളി​ഞ്ഞു​ ​നോ​ട്ട​ക​ഥ​ക​ള്‍.​ ​അ​ങ്ങ​നെ​ ​കാ​ണാ​കാ​ഴ്‌​ച​ക​ളു​ടെ​ ​ഉ​ത്സ​വം.​ ​അ​ടി​മ​യെ​ ​പോ​ലെ​ ​സ​ലോ​മി​ക്ക് ​പി​ന്നാ​ലെ​ ​ന​ട​ക്കു​മ്ബോ​ള്‍​ ​യു​ദ്ധം​ ​ജ​യി​ച്ച​ ​ആ​വേ​ശ​മാ​യി​രു​ന്നു.
വെ​ള്ളി​യാ​ഴ്‌​ച​യി​ലെ​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യി​ലെ​ ​ഒ​രു​ച്ച​യ്‌​ക്ക് ​പ​ന്നി​യി​റ​ച്ചി​യു​ടെ​ ​രു​ചി​യി​ല്‍​ ​ഇ​റു​കി​ ​അ​ട​ച്ച​ ​ക​ണ്ണു​ക​ളി​ല്‍​ ​ഉ​മ്മ​വ​ച്ച്‌ ​സ​ലോ​മി​ ​പ​റ​ഞ്ഞു.
'​'​നി​ന​ക്ക് ​പ​ക​ര്‍​ന്നു​വ​ച്ച​ ​മൂ​പ്പെ​ത്താ​ത്ത​ ​ക​ള്ളി​ന്റെ​ ​മ​ണം.​""
ചു​വ​ന്നു​പോ​യ​ ​ക​വി​ളി​ല്‍​ ​പി​ന്നെ​യും​ ​ഉ​മ്മ​വ​യ്‌​ക്കാ​ന്‍​ ​തു​ട​ങ്ങി​യ​ത് ​പ​ടി​ക​യ​റി​വ​ന്ന​ ​പെ​ണ്‍​കു​ട്ടി​ക​ളു​ടെ​ ​ഒ​ച്ച​ക​ള്‍​ ​വി​ല​ക്കി​യി​ല്ലാ​യി​രു​ന്നി​ല്ലെ​ങ്കി​ല്‍​ ​എ​ന്നോ​ര്‍​ത്ത് ​അ​ന്ന് ​നേ​രം​ ​പു​ല​രും​വ​രേ​ ​ഉ​റ​ക്ക​മി​ല്ലാ​തെ​ ​കി​ട​ന്നു.​ ​ഒ​ന്‍​പ​താം​ ​ക്ലാ​സ്സി​ലെ​ ​പ​കു​തി​യി​ല്‍​ ​ക്ലാ​സ് ​മു​റി​യി​ല്‍​ ​വെ​ച്ചാ​ണ് ​അ​വ​ള്‍​ ​വ​യ​സ​റി​യി​ച്ച​ത്.​ ​പി​ന്നി​ലെ​ ​ചു​വ​ന്ന​ ​വ​ട്ട​ത്തി​ല്‍​ ​തെ​ളി​ഞ്ഞു​ ​വ​ന്ന​ ​ന​ന​വ് ​അ​സ്വ​സ്ഥ​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും​ ​'​വ​ലി​യ​ ​കു​ട്ടി​"​ ​ആ​യ​തി​ല്‍​ ​ഉ​ള്ളി​ല്‍​ ​സ​ന്തോ​ഷ​മാ​ണ് ​തോ​ന്നി​യ​ത്.​ ​ഇ​ന്റ​ര്‍​വെ​ല്‍​ ​സ​മ​യ​ത്ത് ​പെ​ണ്‍​കു​ട്ടി​ക​ളു​ടെ​ ​കൂ​ട്ടം​ ​ചി​രി​ച്ചു​ ​തു​ട​ങ്ങി​യ​പ്പോ​ള്‍​ ​ഒ​ന്നും​ ​മ​ന​സി​ലാ​കാ​തെ​ ​പ​തു​ങ്ങി​ ​നി​ന്ന​ ​അ​വ​ളു​ടെ​ ​യൂ​ണി​ഫോം​ ​ക​ഴു​കാ​ന്‍​ ​കൂ​ടെ​ ​നി​ന്ന് ​അ​വ​ളെ​ക്കാ​ള്‍​ ​മു​തി​ര്‍​ന്ന​വ​ളാ​യി​ ​സ​ലോ​മി.​ ​ക​ളി​യാ​ക്ക​ലു​ക​ളു​ടെ​ ​മു​റു​ക്ക​ത്തി​ല്‍​ ​അ​പ്പോ​ഴേ​ക്കും​ ​ക​ര​ഞ്ഞു​ ​തു​ട​ങ്ങി​യ​ ​അ​വ​ളെ​ ​പി​ന്നി​ലേ​ക്കൊ​തു​ക്കി​ ​ചി​രി​ച്ച​വ​രി​ല്‍​ ​ഒ​രു​വ​ളെ​ ​ഓ​ങ്ങി​ ​ഇ​ന്‍​സ്‌​ട്രു​മെ​ന്റ് ​ബോ​ക്‌​സ് ​തു​റ​ന്ന് ​കോ​മ്ബ​സ് ​എ​ടു​ത്തു​ ​സ​ലോ​മി​ ​അ​ല​റി
'​'​എ​ന്താ​ടീ...​ ​നി​ങ്ങ​ക്കൊ​ന്നും​ ​ഇ​തി​ല്ലേ​?​""
പി​ന്നെ​യും​ ​ഉ​ച്ച​ത്തി​ല്‍​ ​ചീ​ത്ത​ ​വി​ളി​ച്ചു​ ​കൊ​ണ്ടി​രു​ന്ന​ ​സ​ലോ​മി​യെ​ ​ഒ​തു​ക്കാ​ന്‍​ ​ശ്ര​മി​ച്ച്‌ ​അ​വ​ള്‍​ ​പ​രാ​ജ​യ​പ്പെ​ട്ടു.
അ​ന്ന് ​മു​ഴു​വ​ന്‍​ ​സ​ലോ​മി​ ​ക്ലാ​സ്സ് ​മു​റി​ക്ക് ​പു​റ​ത്ത് ​വെ​യി​ല​ത്ത് ​നി​ന്നു,​ ​അ​ക​ത്തി​രു​ന്ന് ​അ​വ​ള്‍​ ​ആ​ ​വെ​യി​ലി​ല്‍​ ​പൊ​ള്ളി.
'​'​ഒ​ന്നു​ല്ല​ടീ​"​"​ ​
എ​ന്ന​ ​നോ​ട്ട​ത്തി​ല്‍​ ​അ​വ​ള്‍​ ​മു​ള​ച്ചു​ ​വ​ന്ന​ ​വ​യ​റു​ ​വേ​ദ​ന​ ​മ​റ​ന്നു​വെ​ങ്കി​ലും​ ​കാ​ല്‍​ ​ക​ഴ​ച്ച്‌ ​സ​ലോ​മി​ ​വീ​ണ​പ്പോ​ള്‍​ ​വേ​ദ​ന​ ​ഇ​ര​ട്ടി​യാ​യ​പോ​ലെ​ ​അ​വ​ള്‍​ ​നി​ല​വി​ളി​ച്ചു.
കെ​മി​സ്ട്രി​ ​ക്ലാ​സി​ല്‍​ ​മേ​രി​ ​ആ​ഞ്ജ​ലീ​ന​യാ​ണ് ​ആ​ദ്യം​ ​അ​ത് ​ക​ണ്ട​ത്.​ ​പു​സ്‌​ത​കം​ ​വാ​യി​ക്കാ​ന്‍​ ​കൊ​ടു​ത്ത​ ​ഇ​ട​വേ​ള​ക​ളി​ലെ​ ​ന​ട​ത്തം​ ​നി​ര്‍​ത്തി​ ​മേ​രി​ ​ആ​ഞ്ജ​ലീ​ന​ ​ക​സേ​ര​യി​ല്‍​ ​ഇ​രു​ന്ന് ​നെ​ടു​വീ​ര്‍​പ്പി​ട്ടു.​ ​ക​ഴു​ത്തി​ലെ​ ​കു​രി​ശു​മാ​ല​യി​ലെ​ ​മു​റു​കെ​ ​പി​ടു​ത്ത​ത്തി​ല്‍​ ​പൊ​ട്ടി​പ്പോ​യ​ ​മു​ത്തു​ക​ള്‍​ ​ക്ലാ​സ് ​മു​റി​യി​ല്‍​ ​ചി​ത​റി.
അ​ന്ന് ​വൈ​കു​ന്നേ​രം,​ ​കു​ട്ടി​ക​ള്‍​ ​ഒ​ഴി​ഞ്ഞ​പോ​യ​ ​ക്ലാ​സ് ​മു​റി​യി​ല്‍,​ ​വാ​തി​ല്‍​ ​മ​റ​ഞ്ഞു​ ​സ​ലോ​മി.​ ​അ​വ​ളു​ടെ​ ​തി​ള​ങ്ങു​ന്ന​ ​ക​ണ്ണു​ക​ളി​ല്‍​ ​ചു​വ​പ്പ്.​ ​ഉ​ച്ച​യ്‌​ക്ക​ത്തെ​ ​ഏ​തോ​ ​രു​ചി​യി​ല്‍​ ​അ​മ​ര്‍​ന്നു​ ​പോ​യി​ ​ചു​ണ്ടു​ക​ള്‍.​ ​ചൂ​ണ്ടു​വി​ര​ല്‍​ ​തു​മ്ബി​ല്‍​ ​ഞെ​രി​ഞ്ഞു​ ​പോ​യ​ ​മു​ന്തി​രി​ ​ക​റു​പ്പ്.​ ​ചു​രു​ണ്ട​ ​മു​ടി​യി​ഴ​ക​ളി​ല്‍​ ​ചി​ല​ത് ​കൈ​വി​ര​ല്‍​ ​കു​രു​ങ്ങി​ ​നി​ന്നു.​ ​ആ​വ​ര്‍​ത്ത​ങ്ങ​ളി​ല്‍​ ​വി​യ​ര്‍​ത്തു​ ​പോ​യ​ ​യൂ​ണി​ഫോം​ ​കു​പ്പാ​യ​ങ്ങ​ള്‍​ ​ന​ന​ഞ്ഞ് ​ത​ണു​ത്തു.
ക്ലാ​സ്മു​റി​ ​അ​ട​ക്കാ​ന്‍​ ​വ​ന്ന​ ​വ​റീ​തേ​ട്ട​ന്‍​ ​ഒ​ന്നൂ​ടെ​ ​നോ​ക്കി.
'​'​ക​ര്‍​ത്താ​വെ..​ ​ഇ​തു​ങ്ങ​ള്....​ ​എ​ന്താ​ ....​ ​പ്പോ...​ ​ഇ​ങ്ങ​നെ...​""
ഉ​ച്ച​ത്തി​ലു​ള്ള​ ​ആ​ ​പ​റ​ച്ചി​ലി​ല്‍​ ​ഹെ​ഡ്മി​സ്ട്ര​സ് ​മ​ദ​ര്‍​ ​അ​നു​പ​മ​ ​ക്ലാ​സ് ​മു​റി​യു​ടെ​ ​വാ​തി​ല്‍​ ​നി​റ​ഞ്ഞു​ ​നി​ന്ന​തു​മാ​ത്ര​മാ​ണ് ​സ​ലോ​മി​യു​മാ​യു​ള്ള​ ​അ​വ​സാ​ന​ത്തെ​ ​ഓ​ര്‍​മ്മ.​ ​എ​ന്നി​ട്ടും,​ ​പൊ​ട്ടി​പ്പോ​യ​ ​ബ​ട്ട​ണ്‍​ ​ദേ​ഹ​ത്ത് ​കോ​റി​ ​അ​വ​ശേ​ഷി​പ്പി​ച്ച​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​അ​വ​ള്‍​ ​സ​ലോ​മി​യെ​ ​പി​ന്നെ​യും​ ​തി​ര​ഞ്ഞു​ ​കൊ​ണ്ടി​രു​ന്നു.
ദൂ​രെ​ ​ഒ​രു​ ​ബോ​ര്‍​ഡിം​ഗ് ​സ്‌​കൂ​ളി​ലെ​ ​പ​ഠ​നം,​ ​കൗ​ണ്‍​സ​ലിം​ഗ്,​ ​മ​രു​ന്നു​ക​ള്‍...​ ​ഇ​തൊ​ക്കെ​യാ​യി​ ​ജീ​വി​തം​ ​പി​ന്നെ​ ​ചു​രു​ങ്ങി.​ ​ഓ​ര്‍​മ്മ​ക​ളി​ല്‍​ ​കു​രു​ക്ക​ഴി​ക്കാ​ന്‍​ ​ക​ഴി​യാ​ത്ത​ ​മു​ടി​യി​ഴ​ക​ള്‍​ ​വി​ര​ലു​ക​ളി​ല്‍​ ​ചു​റ്റി​ ​വ​രി​ഞ്ഞി​ഞ്ഞു​ ​വേ​ദ​നി​പ്പി​ച്ചു,​ ​പ​ല​പ്പോ​ഴും.
പ​ഠ​നം,​ ​ജോ​ലി,​ ​ജീ​വി​തം..​ ​ത​നി​ച്ചാ​യ​പ്പോ​ള്‍​ ​ഓ​ര്‍​ക്കാ​ന്‍​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഒ​രേ​ ​ഒ​രാ​ള്‍.​ ​തേ​ടി​യ​ത് ​താ​ന്‍​ ​മാ​ത്രം​ ​ആ​ണെ​ന്ന് ​മ​ന​സി​ലാ​യ​പ്പോ​ഴും​ ​നി​ര്‍​ത്തി​യി​രു​ന്നി​ല്ല.​ ​എ​ന്നെ​ങ്കി​ലും​ ​ഒ​രി​ക്ക​ല്‍​ ​ഓ​ര്‍​മ്മ​ക​ളി​ല്‍​ ​കു​ടു​ങ്ങി​ ​സ​ലോ​മി​ ​തി​രി​ച്ചു​ ​വ​രു​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ച​ത് ​ഇ​പ്പോ​ള്‍​ ​വെ​റു​തെ​ ​ആ​യി​ല്ല.
സ്വ​ന്തം​ ​കാ​ലി​ല്‍​ ​നി​ല്‍​ക്കാ​റാ​യ​പ്പോ​ള്‍​ ​മു​ത​ല്‍​ ​ഒ​റ്റ​യ്‌​ക്കാ​ണ് ​ജീ​വി​തം.​ ​അ​തി​പ്പോ​ള്‍...
സ്‌​ക്രീ​നി​ല്‍​ ​സ​ലോ​മി​യു​ടെ​ ​പ്രൊ​ഫൈ​ല്‍​ ​പി​ക്ച​ര്‍​ ​തെ​ളി​യു​ന്നു.​ ​പ​ഴ​യ​ ​ചു​രു​ണ്ട​ ​മു​ടി​ ​അ​ല്ല​ ​ഇ​പ്പോ​ള്‍.​ ​സ്‌​ട്രൈ​യ്റ്റ​ന്‍​ ​ചെ​യ്തി​രി​ക്കു​ന്നു.​ ​കൂ​ടെ​ ​തൊ​ട്ടു​ ​കൊ​ണ്ടു​ ​ഒ​രു​ ​മീ​ശ​ക്കാ​ര​ന്‍.
ഉ​ള്ളി​ല്‍​ ​നി​റ​ഞ്ഞ​ ​ദേ​ഷ്യം​ ​അ​മ​ര്‍​ത്തി​ ​ചോ​ദി​ച്ചു.
'​'​ഓ​ര്‍​മ്മ​യ​ണ്ടോ.​?​""
അ​ര​മി​നു​ട്ടി​ന്റെ​ ​നി​ശ​ബ്‌​ദ​ത​യ്‌​ക്ക് ​ശേ​ഷം​ ​സ്‌​കൂ​ള്‍​ ​ഗ്രൂ​പ്പി​ല്‍​ ​ക​ണ്ടു.
''​S​a​l​o​m​i​ ​l​e​f​t​""
കൂ​ടെ,
T​h​i​s​ ​c​o​n​t​a​c​t​ ​b​l​o​c​k​e​d​ ​y​o​u​ ​സ​ലോ​മി​ ​എ​ന്ന​ ​മെ​സ്സേ​ജും.
കൈ​യി​ല്‍​ ​കൊ​രു​ത്തി​രു​ന്ന​ ​മു​ടി​യി​ഴ​ക​ള്‍​ ​അ​ഴി​ഞ്ഞു​ ​മു​ന്നി​ലെ​ ​ച​ളി​വെ​ള്ള​മൊ​ഴു​കു​ന്ന​ ​ചാ​ലു​ക​ളി​ല്‍​ ​ഒ​ഴു​കാ​ന്‍​ ​തു​ട​ങ്ങി.​ ​എ​ന്നി​ട്ടും​ ​വി​ര​ലു​ക​ള്‍​ ​സ്വാ​ത​ന്ത്ര്യം​ ​ആ​ഗ്ര​ഹി​ക്കാ​ത്ത​ ​പോ​ലെ​ ​വി​ങ്ങി.​ ​സ്‌​ക്രീ​നി​ല്‍​ ​വി​ര​ലു​ക​ള്‍​ ​ആ​ഴ​ത്തി​ല്‍​ ​തൊ​ട്ടു.​ ​സ​ലോ​മി​യു​ടെ​ ​സ്‌​ട്രൈ​റ്റ​ന്‍​ ​ചെ​യ്ത​ ​മു​ടി​യി​ഴി​ക​ളി​ല്‍​ ​ചോ​ര​ ​ചാ​ലു​ക​ള്‍​ ​ഒ​ഴു​കാ​ന്‍​ ​തു​ട​ങ്ങി.​ ​പി​ന്നെ​യ​ത് ​ചു​ണ്ടു​ക​ളി​ല്‍​ ​ത​ട്ടി​ ​ഹൃ​ദ​യ​ത്തി​ലെ​ത്തി,​വ​ര​ണ്ടു​ ​തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും​ ​മ​ഴ​ ​നി​ന്നി​രു​ന്നു...

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top