കിഴക്കമ്ബലം: കിഴക്കമ്ബലം പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയുടെ വനിതാ ഘടകപദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുള്ള ആടുവളര്‍ത്തല്‍ യൂണിറ്റ്, കോഴി വിതരണം എന്നീ പ്രൊജക്ടുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
ഏഴ് മാസം പ്രായമുള്ള രണ്ട് ആടുകളുടെ വിലയായ 14,000 രൂപയില്‍ 7000 രൂപ സബ്സിഡിയായി ലഭിക്കും. 7000 രൂപ ഗുണഭോക്തൃ വിഹിതമായി പഞ്ചായത്തില്‍ അടക്കണം. 114 അപേക്ഷകര്‍ക്ക് പ്രയോജനം ലഭിക്കും. ഇത്തരത്തില്‍ രണ്ടുമാസം പ്രായമുള്ള 10 മുട്ടക്കോഴികളുടെ വിലയായ 1200 രൂപയില്‍ 600 രൂപ സബ്സിഡിയായി ലഭിക്കും 600 രൂപ ഗുണഭോക്തൃ വിഹിതമായി അടക്കണം. 666 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നവംബര്‍ 15 മുമ്ബ് അപേക്ഷ നല്‍കണം.
