Monday, 24 Jun, 1.14 am കേരളകൗമുദി

തിരുവനന്തപുരം
ആന പുനരധിവാസ കേന്ദ്രം വാഗ്ദാനം നിറവേറ്റല്‍ : മുഖ്യമന്ത്രി

കാട്ടാക്കട: കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്കുയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ വാഗ്ദാനം നിറവേറ്റലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിന്റെ ആധുനികവത്കരണത്തിനുള്ള 71.9 കോടിയുടെ ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമി മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അവകാശമുണ്ട്. വന്യജീവികളുടെ ആവാസവ്യവസ്ഥ, ആഹാര രീതികള്‍ എല്ലാം സംരക്ഷിക്കപ്പെടണം .ഇവിടെ ആനകളുടെ പുനരധിവാസത്തോടൊപ്പം സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ എല്ല സൗകര്യവും ഒരുക്കും. കൂടാതെ നെയ്യാര്‍ ഡാമിന് കൂടെ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ കെ.എസ്. ശബരീനാഥന്‍, സി.കെ. ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. മണികണ്ഠന്‍ (കുറ്രിച്ചല്‍), ജെ.ആര്‍. അജിത (കള്ളിക്കാട്), കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം എ. മിനി, കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ജി. സ്റ്റീഫന്‍, സി.ആര്‍. ഉദയകുമാര്‍, എം.എസ്. റഷീദ്, സനല്‍കുമാര്‍, മുളയറ രതീഷ്, ആലുമൂട് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ.....................കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിന്റെ ആധുനികവത്കരണത്തിനുള്ള ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ കെ. രാജു, കെ. കൃഷ്ണന്‍കുട്ടി, അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ കെ.എസ്. ശബരീനാഥന്‍, സി.കെ. ഹരീന്ദ്രന്‍, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍, വൈസ് പ്രസിഡന്റ് ജിഷ കൃഷ്ണന്‍ എന്നിവര്‍ സമീപം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top