Sunday, 01 Sep, 11.06 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ആരിഫ് മുഹമ്മദ് ഖാന്റെ വരവ് സ്വാഗതാര്‍ഹം: ബി.ജെ.പി

കോഴിക്കോട്: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ നിയോഗിച്ചത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഇന്നത്തെ അന്തരീക്ഷത്തില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തുന്ന തീരുമാനമാണിത്.

തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ആരിഫ് മുഹമ്മദ് ഖാന്‍. ലിംഗനീതിയും തുല്യനീതിയും ഉയര്‍ത്തിപ്പിടിച്ചുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. തുല്യനീതിയെച്ചൊല്ലിയാണ് അദ്ദേഹം രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.

പുതിയ ഗവര്‍ണറെ ജനങ്ങള്‍ ഒന്നടങ്കം തന്നെ സ്വാഗതം ചെയ്യും. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ പ്രവര്‍ത്തനത്തില്‍ ബി.ജെ.പിക്ക് അതൃപ്തിയുണ്ടെന്ന കണ്ടെത്തല്‍ ശരിയല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പാല ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച ഉച്ചയോടെ പ്രഖ്യാപിക്കും. സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര നേതൃത്വത്തിന് നേരത്തേ സമര്‍പ്പിച്ചതാണ്.

സംസ്ഥാനത്ത് ബി.ജെ.പി മെമ്ബര്‍ഷിപ്പില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 15 ലക്ഷമായിരുന്നു അംഗത്വമെങ്കില്‍ ഇപ്പോള്‍ അത് 24 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. പത്ത് ലക്ഷത്തിന്റെ വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top